ഇരട്ടി വിലയ്ക്ക് മയക്കുമരുന്ന് കച്ചവടം ! യുവാക്കളും വിദ്യാർത്ഥികളും ഇരകൾ ! യുവാവ് പിടിയിൽ

കൊച്ചി: കൊച്ചിയിൽ പതിനാറ് ഗ്രാം എംഡിഎംഎയും 80 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മരട് നെട്ടൂർ കളപ്പുരക്കൽ വീട്ടിൽ നന്ദു ശരത്ചന്ദ്രൻ (26)നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. യു.സി കോളേജിന് സമീപത്തെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. ഗ്രാമിന് എണ്ണായിരം രൂപക്ക് എംഡിഎംഎ വാങ്ങി കൊച്ചിയിൽ പത്തിരട്ടിയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിലാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നു. വിവിധ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉൾപ്പെടെ പത്ത് കേസിൽ പ്രതിയാണ് പിടിയിലായ നന്ദു. നർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി ഷംസിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, എസ്.ഐ കെ.നന്ദകുമാർ, എ.എസ്.ഐമാരായ കെ.ഡി സജീവ്, വിമൽ കുമാർ, സി പി ഒ മാരായ ദീപ്തി ചന്ദ്രൻ, അഫ്സൽ, അൻസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top