മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് അതിക്രമിച്ചു കയറി യുവാവിന്‍റെ സാഹസം. മധ്യപ്രദേശിലെ ഇൻഡോറിലുള്ള മൃഗശാലയിലാണ് കാഴ്ചക്കാരെയും മൃഗശാലാ ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ സംഭവം അരങ്ങേറിയത്. കൈലേഷ് വർമ എന്ന മുപ്പത്തെട്ടുകാരനാണ് സിംഹങ്ങളുടെ ക്ഷമ പരീക്ഷിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മൃഗശാലയിലെത്തിയ യുവാവ് സിംഹങ്ങളോട് കണക്കുതീർക്കും എന്നുറക്കെപ്പറഞ്ഞുകൊണ്ടാണ് സിംഹക്കൂട്ടിലേക്കു ചാടിക്കയറിയത്. മൂന്നു കുഞ്ഞുങ്ങളടക്കം അഞ്ചു സിംഹങ്ങൾ ഈ സമയത്ത് അവിടെയുണ്ടായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൃഗശാലാ ജീവനക്കാരൻ ഉടൻതന്നെ സിംഹങ്ങളെ ഇരുന്പുകൂട്ടിൽ കയറ്റി വലിയ അപകടം ഒഴിവാക്കി. യുവാവിനെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. തന്‍റെ ഗ്രാമത്തിലുള്ളവരെ സിംഹങ്ങൾ നിരന്തരമായി ആക്രമിക്കുകയാണെന്നും ഇതിനു പ്രതികാരം ചെയ്യാനാണ് താൻ സിംഹക്കൂട്ടിൽ കയറിയതെന്നുമാണ് യുവാവ് പോലീസിനോടു പറഞ്ഞത്.
മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് അതിക്രമിച്ചു കയറി യുവാവിന്‍റെ സാഹസം; കാരണം കേട്ട പോലീസ് ഞെട്ടി…
Tags: zoo