കഴക്കൂട്ടത്ത് ഇടവഴിയിൽ യുവാവ് ! പൊലീസ് പിടികൂടിയപ്പോൾ 4.5 ലക്ഷം വിലവരുന്ന എംഡിഎംഎ

തിരുവനന്തപുരം: ക​ഴ​ക്കു​ട്ട​ത്ത് ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന എം.​ഡി.​എം.​എ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് തു​മ്പ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. പ്രാ​വ​ച്ച​മ്പ​ലം സ്വ​ദേ​ശി വി​ഷ്ണു (29) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 150 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. മൈ​സുൂരു – കൊ​ച്ചു​വേ​ളി ട്രെ​യി​നി​ലെ​ത്തി​യ ഇ​യാ​ൾ ക​ഴ​ക്കൂ​ട്ടം റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലി​റ​ങ്ങി സ​മീ​പ​ത്തെ ഇ​ട​വ​ഴി​യി​ൽ എം.​ഡി.​എം.​എ. കൈ​മാ​റാ​ൻ കാ​ത്തു നി​ൽ​ക്കു​മ്പോ​ഴാ​ണ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​പ​ണി​യി​ൽ നാ​ല​ര ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് സി​റ്റി ഡാ​ൻ​സാ​ഫ് ടീ​മും തു​മ്പ പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ഷ്ണു കു​ടു​ങ്ങി​യ​ത്. എം.​ഡി.​എം.​എ.​യു​മാ​യി ഇ​യാ​ൾ നേ​ര​ത്തേ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി അ​ഞ്ചു മാ​സം ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് ഒ​രു മാ​സം മു​മ്പാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. നേ​മം സ്വ​ദേ​ശി​ക്കാ​യി ബാം​ഗ​ളു​രു​വി​ൽ നി​ന്നാ​ണ് എം.​ഡി.​എം.​എ. വാ​ങ്ങി​യ​തെ​ന്ന് ഇ​യാ​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ എം.​ഡി.​എം.​എ. വാ​ങ്ങാ​നെ​ത്തു​മെ​ന്ന് ക​രു​തി​യ നേ​മം സ്വ​ദേ​ശി പൊ​ലീസി​ന്‍റെ ക​ണ്ണു വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു. വി​ഷ്ണു​വി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് തു​മ്പ പൊ​ലീ​സ് അ​റി​യി​ച്ചു.
Top