ഹൂസ്റ്റണ്‍: വീട്ടുപടിക്കല്‍ സ്വയംഭോഗം ചെയ്ത യുവാവിനെ അറുപത്തെട്ടുകാരി വെടിവച്ച് വീഴ്ത്തി. ടെക്സാസിലാണ് സംഭവം. ജീന്‍ എന്ന അറുപത്തെട്ടുകാരിയാണ് വെടിവച്ചത്. ഇന്നലെ വൈകുന്നേരം സൈക്കിളില്‍ എത്തിയ യുവാവ് വീടിന്റെ പടിക്കല്‍ നിന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു. യുവാവിനോട് സ്ഥലം കാലിയാക്കാന്‍ ആവശ്യപ്പെട്ടിട്ട് അനുസരിക്കാതെ വന്നതോടെ തന്റെ പക്കല്‍ തോക്ക് ഉള്ള വിവരം മുന്നറിയിപ്പായി നല്‍കി.
ഇത് പരിഗണിക്കാതെ സ്വയംഭോഗം ചെയ്യുന്നത് യുവാവ് തുടര്‍ന്നതില്‍ പ്രകോപിതയായാണ് അറുപത്തെട്ടുകാരി വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. വീടിന് മുന്നിലെ ലോണില്‍ ഇരിക്കുകയായിരുന്നു ജീനും പതിനാലുകാരിയായ പേരക്കുട്ടിയും. റോഡില്‍ സൈക്കിള്‍ നിര്‍ത്തിയ യുവാവ് വീടിന് നേര്‍ക്ക് നടന്നു വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ പേരക്കുട്ടിയുമൊന്നിച്ച് വീടിന് അകത്തേക്ക് കയറി. യുവാവ് ഡോറിന് മുന്നില്‍ എത്തി സ്വയംഭോഗം ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു.
വീടിന്റെ മുന്നില്‍ നിന്ന് മാറിപ്പോകാന്‍ പറഞ്ഞതോടെ യുവാവ് പാന്റ്സ് മുഴുവന്‍ അഴിച്ച് മാറ്റി സ്വയംഭോഗം ചെയ്യുകയായിരുന്നെന്ന് ജീന്‍ പിന്നീട് പൊലീസിന് മൊഴി നല്‍കി. ഡോറിന് മുന്നിലുള്ള വലകൊണ്ട് നിര്‍മിത വാതിലിന് പിന്നില്‍ നിന്നാണ് ജീന്‍ വെടിയുതിര്‍ത്തത്. യുവാവിന്റെ തോളിന് അടുത്തായി നെഞ്ചിലാണ് വെടിയേറ്റത്. രക്ഷപെടാന്‍ ശ്രമിച്ച യുവാവ് റോഡില്‍ സൈക്കിള്‍ വച്ച ഭാഗത്തേക്ക് ഓടാന്‍ ശ്രമിക്കുന്നതിനിടെ ജീനിന്റെ വീടിന് മുന്നില്‍ മരിച്ച് വീഴുകയായിരുന്നു. എന്നാല്‍ വെടിയുതിര്‍ക്കുമ്പോള്‍ കൊല്ലണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും ഭയപ്പെടത്തണം എന്ന ഉദ്ദേശം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ജീന്‍ വ്യക്തമാക്കി.
ജീന്‍ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. മരിച്ച യുവാവ് ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റോഡിലൂടെ നഗ്നനായി ഓടിയതിന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് താക്കീത് നല്‍കി വിട്ടയച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.