മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തുന്ന യുവാക്കൾ പിടിയിൽ

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തുന്ന യുവാക്കൾ പിടിയിൽ. മഞ്ചേരി സ്വദേശി മുഹമ്മദ് അനീസ്, പന്തല്ലൂർ സ്വദേശി മുഹമ്മദ് ഷിബിൻ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു കേസുകളിലായി 17 ഗ്രാം എംഡിഎംഐയാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ഓട്ടോയിൽ മയക്കുമരുന്ന് അടങ്ങിയ ബാഗ് മറന്നുവെച്ചതോടെയാണ് പ്രതികളിലൊരാളായ മുഹമ്മദ് ഹനീസ് പിടിയിലാകുന്നത്.

പെരിന്തൽമണ്ണ ടൗണിലെ ഓട്ടോഡ്രൈവർ ആണ് തന്റെ ഓട്ടോയിൽ കയറിയ ഒരാളുടെ ബാഗ് മറന്നു വെച്ചതായി പൊലീസിന് വിവരം നൽകിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബാഗിൽ നിന്നും തിരിച്ചറിയൽ രേഖകളും ലഹരി മരുന്നും കണ്ടെടുത്തു. ഓട്ടോ ഡ്രൈവർ നൽകിയ അടയാളത്തിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ മുഹമ്മദ് അനീസിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രിയിൽ പൊലീസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ലോഡ്ജ് പരിസരത്തു നിന്നും മുഹമ്മദ് ഷിബിലിനെ എം ഡിഎമ്മയുമായി പിടികൂടുന്നത്. എംഡിഎംഐ കേസിൽ പ്രതിയായി മൂന്നുമാസം ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ് മുഹമ്മദ് അനീസ്. മുഹമ്മദ് ഷിബിലും മുൻപ് ലഹരി മരുന്നു കേസിൽ പ്രതിയായിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്യുന്നതിൽ നിന്ന് ലഹരിമരുന്ന് സംഘവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Top