സിനിമാ തിയേറ്ററില്‍ ദേശിയഗാനത്തിന്റെ പേരില്‍ ഗുണ്ടായിസം; എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് കാണികള്‍ക്ക് മര്‍ദ്ദനം

ചെന്നൈ: തിയറ്ററില്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് 20 അംഗ സംഘം രണ്ട് വിദ്യാര്‍ത്ഥിനികളടക്കം ഏഴ് പേരെ ക്രൂരമായി മര്‍ദ്ദിച്ചു.ദേശീയ ഗാനത്തെ അപമാനിച്ചതിന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ചെന്നൈ കാശി തിയറ്ററില്‍ ‘ചെന്നൈ 28 11’ എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് അക്രമം ഉണ്ടായത്. സിനിമയുടെ ഇടവേളയിലാണ് മര്‍ദ്ദനമേറ്റത്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എന്ത് കൊണ്ട് എഴുന്നേറ്റില്ല എന്ന് ചോദിച്ചാണ് മര്‍ദ്ദിച്ചത്.തുടര്‍ന്ന് പൊലീസെത്തി കേസെടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയ ഗാനത്തോട് അനാദരവ് കാണിക്കാനുള്ള യാതൊരു ഉദ്ദേശവും തങ്ങള്‍ക്കില്ലായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഇവര്‍ സെല്‍ഫി എടുക്കുകയായിരുന്നവെന്നാണ് മര്‍ദ്ദിച്ചവര്‍ പറയുന്നത്.

രാജ്യത്തെ എല്ലാ സിനിമ തിയറ്ററിലും ദേശീയഗാനം നിര്‍ബന്ധമായി കേള്‍പ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.

Top