മലയാളികളെ ഐഎസ് കേന്ദ്രത്തിലെത്തിയ്ക്കാന്‍ സഹായിച്ചത് സാക്കില്‍ നായിക്കിന്റെ ജീവനക്കാരന്‍; കേരളത്തിലെ സംഘടനാ പ്രവര്‍ത്തകര്‍ നീരീക്ഷണത്തില്‍

ന്യൂഡല്‍ഹി: മലയാളികളെ ഐഎസ് കേന്ദ്രങ്ങളിലേയ്ക്ക് റിക്രൂട്ട് ചെയ്ത സംഭവത്തില്‍ സക്കീര്‍ നായിക്കിന്റെ ജീവനക്കാരനെതിരെ കേസെടുത്തതോടെ ഈ സംഭവത്തില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങുമെന്ന് സൂചന. സക്കീര്‍ നായിക്കിന്റെ സംഘടനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കേരളത്തിലെ ചില സംഘടനാ നേതാക്കളും ബിസിനസുകാരും ദേശിയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

മലയാളിയെ ഐഎസുമായി കൂട്ടിയിണക്കിയതിന് സക്കീര്‍ നായിക്കിന്റെ ജീവനക്കാരനായ ആര്‍ഷി ഖുറേഷിക്കെതിരെയാണ് എന്‍ഐഎ കേസെടുത്തത്. സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഗസ്റ്റ് റിലേഷന്‍ മാനേജരാണ് ആര്‍ഷി ഖുറേഷി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലക്കാട് സ്വദേശിയായ അഷ്ഫാക് മജീദിനെ ആഗസ്റ്റ് മുതല്‍ കാണാനില്ലെന്ന് ഇയാളുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കേസിലുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. തുടര്‍ന്നാണ് അഷ്ഫാഖിനെ ഐഎസുമായി കൂട്ടിയിണക്കിയതില്‍ ഖുറേഷിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയത്.

കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി യുവാക്കളെ കാണാതായതായി പരാതി ഉയര്‍ന്നിരുന്നു. ഇവരില്‍ പലരും ഐഎസില്‍ ചേര്‍ന്നതായാണ് സൂചനകള്‍. അതിനിടെയാണ് മുംബൈ ഇസ്ലാമിക് ഫൗണ്ടേഷനിലെ ചില അംഗങ്ങള്‍ തീവ്ര മത ആശയങ്ങളിലൂടെ യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിച്ചതായി എന്‍ഐഎ കണ്ടെത്തിയത്. ഇവരുടെ ചിലവിനായി ഖുറേഷിയാണ് പണം നല്‍കിയിരുന്നതെന്നും എന്‍ഐഎ വെളിപ്പെടുത്തി.

ഖുറേഷിക്കൊപ്പം മലയാളിയായ അബ്ദുള്‍ റഷീദ് അബ്ദുള്ളയ്ക്കെതിരെയും ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തു. ഇയാള്‍ നിലവില്‍ ഐഎസിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലാണെന്നാണ് നിഗമനം. മലയാളികളെ ഐഎസുമായി കൂട്ടിയിണക്കിയതിന് പിന്നിലെ മുഖ്യകണ്ണിയാണ് അബ്ദുള്‍ റാഷിദ് അബ്ദുള്ള.

Top