
സിനിമയുടെ പ്രചരണാര്‍ത്ഥമുള്ള പരിപാടിക്കെത്തിയ നടിയെ ആള്‍ക്കൂട്ടം ലൈംഗീകമായി ആക്രമിച്ചു. അസ്‌കര്‍ 2 എന്ന ബോളീവുഡ് ചിത്രത്തിലെ നായികയായ സറീന്‍ ഖാനെതിരെയാണ് ആക്രമണം. സിനിമ പ്രചരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഒരു പൊതു പരിപാടിക്കെത്തിയതായിരുന്നു താരം.
പരിപാടിക്ക് ശേഷമുള്ള പാര്‍ട്ടിയില്‍ പങ്കെടുക്കാനായി അണിയറപ്രവര്‍ത്തകര്‍ പോയ സമയത്താണ് നടിക്കെതിരെ ആക്രമണങ്ങള്‍ അരങ്ങേറിയത്. പാര്‍ട്ടിയില്‍ പങ്കെടുക്കാതെ മടങ്ങാന്‍ തീരുമാനിച്ച താരത്തിന് അണിയറ പ്രവര്‍ത്തകര്‍ സുരക്ഷ ഒരുക്കാതിരുന്നതിനെത്തുടര്‍ന്നാണ് ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്.
സെല്‍ഫിയെടുക്കാനും ഓട്ടോ ഗ്രാഫിനുമായി എത്തിയ ആള്‍ക്കൂട്ടത്തിനിടയില്‍ ഇവര്‍ പെട്ടു പോവുകയായിരുന്നു. ചിത്രമെടുക്കലിന്റെയും സെല്‍ഫികളുടെയും ബഹളം അസഹ്യമായപ്പോള്‍ നടി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ചിലര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.
ബഹളത്തില്‍ നിന്നും ഒടുവില്‍ ഓടി രക്ഷപ്പെടുകയായിരുന്നു താരം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സറീന്‍ ഖാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.