
ജീവിച്ചിരുന്നപ്പോള്‍ ശ്രീദേവി ഏറ്റവും കുറ്റപ്പെടുത്തലുകള്‍ കേട്ടിരുന്നത് ബോണിയെ ആദ്യ ഭാര്യയില്‍ നിന്നും കുട്ടികളില്‍ നിന്നും തട്ടിയെടുത്തെന്ന പേരിലായിരുന്നു. അച്ഛന് ശ്രീദേവിയെ വിവാഹം ചെയ്തതോടെ മാനസികമായി തകര്‍ന്നു മക്കളായ അര്‍ജുനും അന്‍ഷുലയും. അച്ഛനില്‍ നിന്നകലുകയും ചെയ്തു. എന്നാല്‍ ശ്രീയുടെ മരണം അവരുടെ കൂടിചേരലിനാണ് വഴിയൊരുക്കിയത്. ഒരു കുടുംബമായി മാറിയപ്പോള്‍ ജാന്‍വിക്കും ഖുശിക്കും അന്‍ഷുലയ്ക്കും ചേട്ടനായി അര്ജുന്.
ഇന്നലെ സോനം കപൂറിന്റെ വിവാഹ സല്‍ക്കാര വേദിയില്‍ അതു നടന്നു. അച്ഛന് ബോണി കപൂറിനൊപ്പം നിറചിരിയോടെ ഒന്നായി നില്ക്കുന്ന നാലു മക്കള്‍. കല്ല്യാണ ചിത്രങ്ങള്‍ക്കിടയിലെ ഏറ്റവും സുന്ദരമായ ചിത്രമാണിതെന്നാണ് ആരാധകരുടെ വാദം. ശ്രീദേവി ഏറ്റവും കാത്തിരുന്നതും ഈ ഒത്തുചേരലിനായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: sridevi