സെക്‌സിന്റെ പന്ത്രണ്ട് ഗുണങ്ങൾ; ഓരോ ദമ്പതികളും അറിഞ്ഞിരിക്കേണ്ട ഗുണങ്ങൾ ഇങ്ങനെ

ഹെൽത്ത് ഡെസ്‌ക്

സെക്‌സ് സന്തോഷം മാത്രമല്ല നൽകുന്നത് അതിലുമുപരിയായി മറ്റു പലതുമുണ്ട്. പങ്കാളികൾ തമ്മിലുള്ള വൈകാരികബന്ധത്തെ കൂടുതൽ ബലപ്പെടുത്തുന്നതിനു മാത്രമല്ല, ഓരോ ദിവസം കഴിയുന്തോറും ആ ബന്ധത്തിനു കൂടുതൽ യൗവനം നൽകുവാനും സെക്‌സിന് സാധിക്കും. ദൈനംദിന ജീവിതത്തിലെ സമ്മർദ്ദപരിഹാരമാർഗ്ഗം കൂടിയാണിത്.ആരോഗ്യമുള്ള ശരീരം, സന്തോഷമുള്ള മനസ്സ് എന്നിവയും ആരോഗ്യകരമായ ലൈംഗീക ബന്ധത്തിന്റെ ഫലങ്ങളാണ്. ഇത്രയും മാത്രമല്ല, പതിവായി സെക്‌സിൽ ഏർപ്പെടുന്നതിൽ ഇനിയുമുണ്ട് കാര്യങ്ങൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1. ദീർഘായുസ്സ്: ദിവസം കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും രതിമൂർച്ഛയനുഭവിക്കുന്നവർ രോഗം മൂലം മരണപ്പെടാനുള്ള സാധ്യതകൾ 50% ഇല്ലാതെയാകുന്നു എന്ന് ഒരു ഓസ്‌ട്രേലിയൻ ഗവേഷണത്തിൽ പറയുന്നു.

2. പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുന്നു: നിരന്തരം ലൈംഗികബന്ധമുണ്ടാകുമ്പോൾ പുരുഷന്മാരിൽ ആരോഗ്യമുള്ള ബീജങ്ങൾ ഉത്പാദിപ്പിക്കപ്പെടും. കുട്ടികളെ പ്രതീക്ഷിക്കുന്ന ദമ്പതിമാർക്ക് ഇതൊരു അനുഗ്രഹമായിരിക്കും എന്ന് പറയേണ്ടതില്ലെലോ.

3. ആർത്തവം വേദനയില്ലാതെ: ആർത്തവക്കാലത്ത് സ്ത്രീകൾ ഏറ്റവുമധികം പ്രയാസം നേരിടുന്നത് അടിവയറ്റിലെ ശക്തമായ വേദന മൂലമാണ്. സെക്‌സ് പതിവാക്കുമ്പോൾ ആർത്തവക്കാലത്തെ വേദനയും ഇല്ലാതാകും.

4. പേശികളുടെ നിയന്ത്രണത്തിന്: വ്യായാമത്തിനു തുല്യമായ പ്രയോജനം സെക്‌സ് നൽകുന്നുണ്ട്. പ്രായം ചെല്ലുന്തോറും മൂത്രം തടഞ്ഞുനിർത്തുന്നതിനും മറ്റും ബുധിമുട്ടുണ്ടാകാറുണ്ട്. പ്രത്യേകിച്ച്, ആർത്തവവിരാമം സംഭവിച്ചവരിൽ ഇതിനുള്ള സാധ്യതകൾ കൂടുതലാണ്. എന്നാൽ സെക്‌സ് ഇതിനും ഉരുപാധിയായി ഭവിക്കുന്നുണ്ട്

5. രോഗപ്രതിരോധത്തിനുള്ള ഒറ്റമൂലി: ലൈംഗികമായി ബന്ധപ്പെടുമ്പോൾ ശരീരത്തിൽ ഇമ്മ്യുണോഗ്ലോബിൻ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ ഈ അവസരത്തിൽ DHEA എന്ന സ്റ്റീറോയ്ഡും അഞ്ചിരട്ടിയാണ് ശരീരത്തിൽ ഉത്പാദിക്കപ്പെടുന്നതത്രേ. ജലദോഷം മുതൽ തലവേദന വരെ പ്രതിരോധിക്കാൻ പതിവായി സെക്‌സിൽ ഏർപ്പെട്ടാൽ മതിയാകും.

6. ഹൃദ്രോഗങ്ങൾക്ക് കുറഞ്ഞ സാധ്യത: ആഴ്ചയിൽ മൂന്നു തവണയെങ്കിലും രതിമൂർച്ഛ അനുഭവിക്കുന്നവരിൽ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത കുറവാണെന്നു സർവ്വെയിലൂടെ കണ്ടെത്തിയിട്ടുണ്ട്.

7. അമിതഭാരം ഇല്ലാതാക്കുന്നു: വ്യായാമത്തിന് തുല്യമായ പ്രയോജനം ലഭിക്കുന്നതിനാൽ ഒരു തവണ ബന്ധപ്പെടുമ്പോൾ മാത്രം 100 കാലറി വരെ നഷ്ടപ്പെടുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

8.ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു: ടെക്‌സാസ് സർവ്വകലാശാലയാണ് ഇത് സംബന്ധിച്ച സർവ്വേ നടത്തിയത്. ആരോഗ്യകരമായ സെക്‌സ് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

9. ആകർഷകമായ വ്യക്തിത്വം: ആൾക്കൂട്ടത്തിൽ ആകർഷകമായ വ്യക്തിത്വം ഉണ്ടാകണോ? ലൈംഗിക ജീവിതത്തിൽ സംതൃപ്തിയുണ്ടെങ്കിൽ ഇത് സാധ്യമാകും. ഇണയെ ആകർഷിക്കുവാനുള്ള ഹോർമോൺ കൂടുതലായി ഉത്പാദിക്കപ്പെടുന്നത് കൊണ്ടാണിത്.

10 . യുവത്വം നിലനിർത്താൻ: പതിവായി സെക്‌സിൽ ഏർപ്പെടുന്ന മുതിർന്ന ദമ്പതികൾക്ക് അവരുടെ യഥാർത്ഥ പ്രായത്തെക്കാൾ 5 മുതൽ 7 വയസു കുറവായിരിക്കും കാഴ്ചയിൽ തോന്നിപ്പിക്കുകയെന്നു റോയൽ എഡിൻബർഗ് ഹോസ്പിറ്റലിലെ ഡോ: ഡേവിഡ് വീക്‌സ് പറയുന്നു. വിപണിയിൽ ലഭിക്കുന്ന ഏതു ആൻറി-ഏജിംഗ് ക്രീമിനെക്കാൾ ഫലപ്രദമായ തന്ത്രമാണിത്. കൂടാതെ ഇവർക്ക്ച ർമ്മത്തിനു നല്ല തിളക്കവും ലഭിക്കുമത്രേ.

11) നല്ല ഉറക്കം: ആവശ്യത്തിന് ഉറക്കം ഇല്ലെന്നു തോന്നുന്നുണ്ടോ? പങ്കാളിയോടൊപ്പം നല്ല നിമിഷങ്ങൾ ചെലവിടുകയാണ് മികച്ച പോംവഴി.

Top