യു.പി ക്രൂരതയുടെ പര്യായമാകുന്നു; പട്ടാപ്പകൽ നടുറോഡിൽ പീഡനം; ദൃശ്യങ്ങള്‍ വാട്‌സ് അപ്പില്‍ പ്രചരിപ്പിച്ചു

രാംപൂര്‍: ഉത്തര്‍പ്രദേശിലെ രാംപൂരിൽ പട്ടാപ്പകല്‍ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു .രാംപൂര്‍ ജില്ലയില്‍ 14 അംഗ സംഘമാണ് സ്ത്രീകളെ പീഡിപ്പിച്ച ശേഷം വീഡിയോ ചിത്രീകരിച്ച് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചത്.കഴിഞ്ഞ രണ്ടാഴ്ചയായി ദൃശ്യങ്ങള്‍ പ്രചരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു.

2

പീഡനത്തിനിരയായ സ്ത്രീകളെ പൊലീസിന് തിരിച്ചറിയാനായിട്ടില്ല. ഇടുങ്ങിയ വഴിയിലൂടെ നടന്നുവരുന്ന സ്ത്രീകളെ സംഘം തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളെ ഉപദ്രവിക്കരുതെന്ന് സ്ത്രീകള്‍ കേണുപറഞ്ഞിട്ടും സംഘം പീഡനം തുടരുകയാണ് ചെയ്യുന്നത്. മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായി പറഞ്ഞ രാംപൂര്‍ പൊലീസ് സൂപ്രണ്ട് വിപിന്‍ ടാഡ ഉടന്‍ അറസ്റ്റ് നടക്കുമെന്നും വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീ സുരക്ഷയക്കായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് വീണ്ടും ലൈംഗിക അതിക്രമം.

Top