ചെന്നിത്തലയേയും മുരളീധരനെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തു! അനിൽ ആന്റണിയെ കുരുക്കി ദല്ലാൾ ടി ജി നന്ദകുമാർ! പ്രകാശ് ജാവദേക്കറുമായി അടുത്ത ബന്ധം, സിപിഐഎമ്മിനെ എങ്ങനെ വലവീശാമെന്ന് ചോദിച്ചുവെന്നും ടി ജി നന്ദകുമാർ

കൊച്ചി: അനിൽ ആന്റണിയുടെ അഴിമതിയെ കുരുക്കി വിവാദ ദല്ലാൾ ടി ജി നന്ദകുമാർ. അനിൽ ആന്റണിക്ക് 25 ലക്ഷം രൂപ നൽകിയെന്നത്തിന്റെ ഫോട്ടോയും വിഡിയോയും ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവിടുമെന്നും ടി ജി നന്ദകുമാർ . മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും ടി ജി നന്ദകുമാർ പറഞ്ഞു.

രമേശ് ചെന്നിത്തലയേയും കെ മുരളീധരനെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തെന്ന് തന്നോട് പറഞ്ഞിരുന്നു. സിപിഐഎമ്മിനെ എങ്ങനെ വലവീശാമെന്ന് പ്രകാശ് ജാവദേക്കർ തന്നോട് ചോദിച്ചിരുന്നുവെന്നും ടി ജി നന്ദകുമാർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനിൽ ആന്റണി തന്നെ പറ്റിച്ച പോലെ, വസ്തു കാണിച്ച് രണ്ട് പേരില്‍ നിന്ന് കൂടി പണം വാങ്ങിയെന്നും പണം തിരികെ ചോദിച്ച് വിളിച്ചപ്പോൾ ഫോണ്‍ എടുത്തില്ലെന്നും ടി ജി നന്ദകുമാർ പറഞ്ഞു. സ്ഥാനാര്‍ത്ഥിയായ ബിജെപി തീപ്പൊരി വനിത നേതാവിന് പണം നല്‍കിയതിന്റെ രേഖകള്‍ ഉണ്ടെന്നും അക്കൗണ്ട് വഴിയാണ് പണം നല്‍കിയതെന്നും ടി ജി നന്ദകുമാർ ആരോപിച്ചു.

Top