കണ്ണൂരടക്കം അഞ്ച് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിന് ഭരണം

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പറേഷനിലും മേയര്‍ സ്ഥാനം നേടിയതോടെ സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ അഞ്ചിടത്തും എല്‍.ഡി.എഫ് ഭരണം സംജാതമായി. ആര്‍ക്കും ഭൂരിപക്ഷമില്‌ളാത്ത തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളിലും പ്രതീക്ഷിച്ചപോലെ എല്‍.ഡി.എഫ് നോമിനികള്‍ തന്നെ മേയര്‍മാരായി തിരഞ്ഞെടുക്കപെ്പട്ടു. കൊച്ചിയില്‍ മാത്രമായി കോര്‍പറേഷനുകളിലെ യു.ഡി.എഫിന്റെ ഭരണം ചുരുങ്ങി.

കോണ്‍ഗ്രസിലെ സൗമിനി ജയിനാണ് കൊച്ചി മേയര്‍. തിരുവനന്തപുരത്ത് സി.പി.എമ്മിലെ വി.കെ പ്രശാന്ത് മേയറായി തിരഞ്ഞെടുക്കപെ്പട്ടു. 42 വോട്ട് നേടിയാണ് 100 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രശാന്ത് മേയറായത്. 43 അംഗങ്ങള്‍ എല്‍.ഡി.എഫിനുണ്ടായിരുന്നെങ്കിലും ഇതില്‍ ഒരാളുടെ വോട്ട് അസാധുവായി. കൊല്‌ളത്ത് വി.രാജേന്ദ്രബാബുവാണ് മേയര്‍. 55 അംഗ കോര്‍പറേഷനില്‍ 36 പേരുടെ പിന്തുണയോടെയാണ് രാജേന്ദ്രബാബു മേയറായത്. തൃശൂരില്‍ സി.പി.എമ്മിലെ അജിത ജയരാജന്‍ മേയറായി തിരഞ്ഞെടുക്കപെ്പട്ടു. കൊക്കാല വാര്‍ഡില്‍ നിന്നാണ് അജിത ജയരാജന്‍ വിജയിച്ചത്. 55 അംഗ കോര്‍പറേഷനില്‍ എല്‍.ഡി.എഫിന് 25 ഉം യു.ഡി.എഫിന് 21 ഉം അംഗങ്ങളാണുള്ളത്. തൃശൂരിലും തിരുവനന്തപുരത്തും യു.ഡി.എഫും ബി.ജെ.പിയും മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെയാണ് ആര്‍ക്കും വ്യകതമായ ഭൂരിപക്ഷമില്‌ളാതിരുന്ന ഈ രണ്ട് കോര്‍പറേഷന്‍ ഭരണവും എല്‍.ഡി.എഫിന് നേടാനായത്. സി.പി.എമ്മിലെ വി.കെ.സി മമ്മദ് കോയയാണ് കോഴിക്കോട് മേയര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയതായി രൂപീകരിച്ചത്‌ എന്ന നിലയില്‍ ഏറെ ശ്രദ്ധാകേന്ദ്രമായി മാറിയ കണ്ണൂരില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ എല്‍ഡിഎഫ്‌ അധികാരം പിടിച്ചു. ഇ പി ലതയാണ്‌ ആദ്യ മേയറായി സ്‌ഥാനമേറ്റത്‌. 27 നെതിരേ 28 വോട്ടിനായിരുന്നു ലതയുടെ വിജയം. കോണ്‍ഗ്രസ്‌ വിമതന്റെ നീക്കമായിരുന്നു ഇവിടെ ആദ്യ മേയറെ എല്‍ഡിഎഫിന്‌ നല്‍കിയത്‌. കോണ്‍ഗ്രസ്‌ വിമതന്‍ പികെ രാഗേഷ്‌ മേയര്‍ സ്‌ഥാനത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫിന്‌ വോട്ടു ചെയ്‌തു. അതേസമയം ഡെപ്യൂട്ടി മേയര്‍ സ്‌ഥാനം യുഡിഎഫിന്‌ കിട്ടി. ഈ സ്‌ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍ നിന്നും രാഗേഷ്‌ വിട്ടു നില്‍ക്കുകയും ചെയ്‌തു. ഇതോടെ വോട്ടുകള്‍ തുല്യമായതിനെ തുടര്‍ന്ന്‌ സി സമീര്‍ നറുക്കെടുപ്പില്‍ ഡപ്യൂട്ടി മേയറായി മാറി.

സുമാബാലകൃഷ്‌ണന്‍ ആയിരുന്നു യുഡിഎഫിന്റെ മേയര്‍ സ്‌ഥാനാര്‍ത്ഥി. 55 അംഗ കോര്‍പ്പറേഷനില്‍ 27 സീറ്റുകള്‍ വീതമായിരുന്നു എല്‍ഡിഎഫിനും യുഡിഎഫിനും കിട്ടിയത്‌. യുഡിഎഫിന്‌ കിട്ടിയ ഏക കോര്‍പ്പറേഷനായ കൊച്ചിയില്‍ സൗമീനി ജയിന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ടി ജെ വിനോദാണ്‌ ഡെപ്യൂട്ടി മേയര്‍. ഭരണം നിലനിര്‍ത്തിയ തിരുവനന്തപുരത്ത്‌ അഡ്വ: വി കെ പ്രശാന്താണ്‌ മേയര്‍. രാഖി രവികുമാറാണ്‌ ഡെപ്യൂട്ടി മേയര്‍. ബിജെപി ഇവിടെ പ്രതിപക്ഷ സ്‌ഥാനത്തുണ്ട്‌. കൊല്ലത്ത്‌ വി രാജേന്ദ്രബാബു, തൃശൂരില്‍ അജിത ജയരാജ്‌, കോഴിക്കോട്‌ വി കെ സി മമ്മത്‌ കോയ എന്നിവരാണ്‌ മറ്റ്‌ മേയര്‍മാര്‍.

നഗരസഭകളിലും എല്‍ഡിഎഫ്‌ മുന്‍തൂക്കം നേടി. 44 നഗരസഭകളില്‍ എല്‍ഡിഎഫ്‌ ഭരണനേട്ടം കയ്യാളിയപ്പോള്‍ 39 ഇടങ്ങളിലാണ്‌ കോണ്‍ഗ്രസ്‌ വന്നത്‌.നഗരസഭകളില്‍ പാലക്കാട്ട്‌ ഭരണം ബിജെപി പിടിച്ചെടുത്തതാണ്‌ വ്യത്യസ്‌തത. ഇതാദ്യമായിട്ടാണ്‌ കേരളചരിത്രത്തില്‍ ബിജെപി ഒരു നഗരസഭയുടെ തലപ്പത്ത്‌ വരുന്നത്‌. പുത്തൂര്‍ നോര്‍ത്ത്‌ വാര്‍ഡില്‍ നിന്നും ജയിച്ച പ്രമീളാ ശശിധരനാണ്‌ ബിജെപിയുടെ ആദ്യ ചെയര്‍പേഴ്‌സണ്‍. കളമശ്ശേരിയിലും കല്‍പ്പറ്റയിലും വോട്ടെടുപ്പ്‌ നടന്നില്ല. ചെയര്‍പേഴ്‌സണ്‍ സ്‌ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ യുഡിഎഫ്‌ തീരുമാനത്തില്‍ എത്താത്തതിനെ തുടര്‍ന്ന്‌ രണ്ടിടത്തെയും തെരഞ്ഞെടുപ്പ്‌ വ്യാഴാഴ്‌ച നടക്കും.

 

 

 

Top