എല്‍ ഡി എഫിന്റെ അടിസ്ഥാന വോട്ട് ചോര്‍ന്നിട്ടില്ല; പുതുപ്പള്ളിയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല; ബിജെപി വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നു; ജെയ്ക്ക് സി തോമസ്

കോട്ടയം: എല്‍ ഡി എഫിന്റെ അടിസ്ഥാന വോട്ട് ചോര്‍ന്നിട്ടില്ല. 41, 9282 വോട്ട് ലഭിച്ചു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിച്ചുവെന്ന് ജെയ്ക്ക് സി തോമസ്.

ഉമ്മന്‍ ചാണ്ടി മരിച്ചിട്ട് ദിവസങ്ങള്‍ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു. ഇവിടെ രാഷ്ട്രീയം 2021 ലേതു പോലെ ചര്‍ച്ച ചെയ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയത്തെക്കുറിച്ച് സംവദിക്കാമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. അത് നടന്നിട്ടില്ല’. ജെയ്ക് പറഞ്ഞു.2021 ലെ ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ഇത്തവണ കഴിഞ്ഞിട്ടില്ലെന്നും അക്കാര്യം പരിശോധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയുടെ വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നിട്ടുണ്ട്. ബി ജെ പി യും കോണ്‍ഗ്രസും ഒത്തൊരുമിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എന്ന് പരിശോധിക്കണം.വോട്ടു ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിയുക്ത എംഎല്‍എക്ക് ഭാവുകങ്ങളഎന്ന് ജെയ്ക് പറഞ്ഞു.

Top