അഞ്ച് വര്‍ഷത്തേക്ക് ഇനി വിലക്കയറ്റം ഉണ്ടാകില്ലെന്ന് വിഎസ് അച്യുതാനന്ദന്‍

V_S_Achutanandan-HERO

പാലക്കാട്: ഭരണം പിടിച്ചെടുക്കുമ്പോള്‍ എല്ലാ പാര്‍ട്ടികളും പല വാഗ്ദാനങ്ങളും നല്‍കാറുണ്ട്. ഇടത് മുന്നണിയും അത്തരം വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുമോ? വാഗ്ദാനങ്ങള്‍ വെറും ഒരു പേരിന് മാത്രം ആകുമോ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാല്‍, ഇനി അഞ്ച് വര്‍ഷത്തേക്ക് പല മാറ്റങ്ങളും ഉണ്ടാകുമെന്നാണ് വിഎസ് അച്യുതാനന്ദന്‍ പറയുന്നത്.

എല്‍.ഡി.എഫ് ഭരിക്കാന്‍ പോകുന്ന ഇനിയുള്ള അഞ്ചു വര്‍ഷം വിലക്കയറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക-വ്യാവസായിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരമുണ്ടാക്കുമെന്നും പ്രശ്നപരിഹാരത്തിന് ദേശീയതലത്തില്‍ സ്വാധീനം ചെലുത്തുമെന്നും വി.എസ്. പറഞ്ഞു. എല്‍.ഡി.എഫ്. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കും. ബി.ജെ.പിക്കു കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ല. കേരളത്തിലെ ജനമനസ് അങ്ങനെയാണ് അദ്ദേഹം പറഞ്ഞു.

Top