ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്തുകൂട്ടുന്നതിനൊക്കെ ഭാവിയില്‍ മറുപടി പറയേണ്ടിവരുമെന്ന് രാഹുല്‍ ഈശ്വര്‍

rahul-eashwar

തിരുവനന്തപുരം: ഹിന്ദു ആചാരങ്ങളില്‍ കടന്നു കയറി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍. മറ്റ് മതങ്ങളുടെ കാര്യത്തില്‍ ഇടപെടാതെ ഹിന്ദുമതത്തിന്റെ ആചാരങ്ങളില്‍ മാത്രം സര്‍ക്കാര്‍ ഇടപെടുന്നത് ശരിയല്ലെന്നു മുന്‍ മുഖ്യമന്ത്രി പോലും പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്തുകൂട്ടുന്നതിനൊക്കെ ഭാവിയില്‍ മറുപടി പറയേണ്ടിവരും. ഈ വിഷയവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ തെറ്റായ പ്രവണതയാണ്. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള അയ്യപ്പ ധര്‍മ്മ സേന. കേരള സര്‍ക്കാറിനെതിരെ കേസില്‍ തമിഴ്നാട് സര്‍ക്കാറിനെക്കൂടി കക്ഷി ചേര്‍ക്കാനൊരുങ്ങുകയാണ് അയ്യപ്പ ധര്‍മ്മ സേന. ചെന്നൈയില്‍ തമിഴ്നാട് സര്‍ക്കാറിനൊപ്പം തന്നെ വിവിധ അയ്യപ്പ ഭക്ത സംഘടനകളുമായും ചര്‍ച്ച നടത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത മാസം 3,4 തീയതികളില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചെന്നൈയിലേക്കു പോകുമെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തില്‍ കേരള സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ നീക്കങ്ങളും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ നടതുറക്കല്‍ എന്നത് സീസണില്‍ മാത്രമേ ചെയ്യാനാകൂ.

എല്ലാ വര്‍ഷവും സീസണുകളില്‍ മാത്രം നടക്കുന്ന ഹജ്ജ് കര്‍മ്മങ്ങള്‍ എല്ലാ മാസവും നടത്തണമെന്ന് പറയാന്‍ സര്‍ക്കാറിന് ധൈര്യമുണ്ടോയെന്നും രാഹുല്‍ ചോദിക്കുന്നു. എല്ലാ മതങ്ങള്‍ക്കും വിശ്വാസ സ്വാതന്ത്ര്യം വേണം. ഭരണഘടനയിലെ അനുഛേദത്തില്‍ ഇതിനെക്കുറിച്ച് കൃത്യമായ പറയുന്നുണ്ട്. കേസില്‍ സര്‍ക്കാറിനെതിരെ സ്വമേധയാ ഹാജരായാല്‍ കോടതിയില്‍ അതിന് മൂല്യം നഷ്ടമായേക്കുമെന്നത്‌കൊണ്ടാണ് തമിഴ്നാട് സര്‍ക്കാറിനെ ഇതില്‍ കക്ഷി ചേര്‍ത്തത്. മാത്രവുമല്ല ശബരിമലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെക്കാള്‍ ഹിന്ദുക്കളുടെ വിശ്വാസം സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കാന്‍ തമിഴ്നാട് സര്‍ക്കാറാണ് മുന്നോട്ട് വന്നതെന്നും രാഹുല്‍ പറയുന്നു.

ഫാസ്റ്റ്ട്രാക്ക് ക്യൂ സംവിധാനം എന്നത് വേണ്ടാ എന്ന അഭിപ്രായമൊന്നും ഇല്ല. പക്ഷേ ഇതെല്ലാം ചര്‍ച്ചകള്‍ നടത്തി തീരുമാനിണ്ടേ കാര്യങ്ങളാണ്. ഹിന്ദുത്വം എന്നാല്‍ വര്‍ഗ്ഗീയത എന്ന് മാത്രം മുദ്രകുത്തുന്നത് ശരിയല്ലെന്നും രാഹുല്‍ പറയുന്നു. രാഷ്ട്രീയം മതപരമായ കാര്യങ്ങളില്‍ ഇടപെടരുത്. മുസ്ലിം ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കൊപ്പം തന്നെ ഹിന്ദു സമുദായത്തിന്റെ വിശ്വാസങ്ങളും സംരക്ഷിക്കേണ്ടതാണെന്നും രാഹുല്‍ പറഞ്ഞു.

ഹിന്ദു ക്ഷേത്രങ്ങളില്‍ പല ആചാരങ്ങളാണ് പല ക്ഷേത്രങ്ങളിലും അനുഷ്ഠിച്ച് വരുന്നത്. ശബരിമലയെ സംബന്ധിച്ചിടത്തോളം അവിടുത്തെ പ്രതിഷ്ഠയായ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവിടെ യുവതികളെ പ്രവേശിപ്പിക്കുന്നതിനാണ് തടസ്സമുള്ളത്. എത്രയോ സ്ത്രീകള്‍ വര്‍ഷാവര്‍ഷം മല ചവിട്ടാറുണ്ടെന്നും രാഹുല്‍ ചോദിക്കുന്നു. ഭക്തി എന്നത് വിശുദ്ധമായ ഒന്നാണ് അപ്പോള്‍ എല്ലാ മതസമുദായങ്ങള്‍ക്കും വിശ്വാസ സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടതും സര്‍ക്കാറാണ്. ഭക്തിയെ വര്‍ഗ്ഗീയതായായി തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും രാഹുല്‍ പറഞ്ഞു. ശബരിമലയിലെ യുവതികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് മുന്‍പ് പല തവണ പറഞ്ഞതില്‍ തന്നെ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. 41 ദിവസത്തെ വ്രതശുദ്ധിയോടെ മല ചവിട്ടാനാകില്ലെന്നതാണ് തടസ്സം.

കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഹിന്ദുത്വ വിരുദ്ധ നടപടികള്‍ മുതലെടുത്ത് ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ആര്‍എസ്എസ്-സംഘപരിവാര്‍ സംഘടനകളുടെ നീക്കങ്ങള്‍ക്ക് അവസരമേറുന്നു. കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെ പ്രധാന ഭക്തികേന്ദ്രമായ ശബരിമലയെ കൈപ്പിടിയിലൊതുക്കാനുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമങ്ങളെ തങ്ങളുടെ വളര്‍ച്ചയ്ക്കുള്ള വളമാക്കാനുള്ള ശ്രമമാണ് ആര്‍എസ്എസും സംഘപരിവാറും നടത്തുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിനെ ഹൈന്ദവ സമൂഹത്തിന് വിരുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം വര്‍ഷങ്ങളായി ബിജെപിയും ആര്‍ എസ്എസും നടത്തിവരികയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും പൂര്‍ണമായി വിജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ശബരിമല സംബന്ധമായ പല വിഷയങ്ങളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന കടുംപിടുത്തം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള അടവുകളെല്ലാം പുറത്തെടുക്കുകയാണ് ആര്‍എസ്എസ്, ബിജെപി സംഘപരിവാര്‍ സംഘടനകള്‍.

അയ്യപ്പന്‍ പാണ്ടിനാട്ടുകാരന്‍ (തമിഴ്നാട്ടുകാരന്‍) ആണെന്നും അതിനാല്‍ ശബരിമല വിഷയത്തില്‍ കക്ഷിചേരാന്‍ തമിഴ്നാട് സര്‍ക്കാരിന് നിയമപരമായി അവകാശമുണ്ടെന്നുമുള്ള വാദമാണ് തങ്ങള്‍ ഉയര്‍ത്തുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. കാശിയില്‍ ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സ്ഥലം അനുവദിച്ചിട്ടുള്ളതിനാല്‍, അവിടത്തെ കേസുകളില്‍ കക്ഷിചേരാന്‍ കേരളത്തിന് അവകാശമുണ്ടെന്ന നിയമപരമായ സാഹചര്യമാണ് അയ്യപ്പ ധര്‍മ്മ സേന ഉന്നയിക്കുന്നത്. ശബരിമലയില്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സ്ഥലം നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് ശബരിമലയെ സംബന്ധിച്ച കേസുകളില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് കക്ഷിചേരാമെന്നുമുള്ള വാദമാണ് അയ്യപ്പ ധര്‍മ്മ സേന സുപ്രീംകോടതിയില്‍ ഉന്നയിക്കാന്‍ പോകുന്നത്.

Top