200 രൂപ നാണയങ്ങള്‍ പുറത്തിറങ്ങി; ബുക്കിങ് തുടരുന്നു

സ്വാതന്ത്രസമര സേനാനി താന്തിയാ തോപ്പിയുടെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപ നാണയങ്ങള്‍ പുറത്തിറക്കി. ഇന്ത്യയില്‍ ആദ്യമായാണ് 200 രൂപയുടെ നാണയം അടിച്ചിറക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊല്‍ക്കൊത്ത കമ്മട്ടമ്മാണ് നാണയം പുറത്തിറക്കിയത്. അമ്പത് ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, അഞ്ചു ശതമാനം നിക്കല്‍, അഞ്ചു ശതമാനം സിങ്ക് എന്നിവ ചേര്‍ന്ന നാണയത്തിന് 2650 രൂപയാണ് ബുക്കിങ് വില. 44 മില്ലീമീറ്റര്‍ വ്യാസമുള്ള നാണയത്തിന് 35 ഗ്രാം തൂക്കമുണ്ട്. നാണയം ലഭിക്കണമെങ്കില്‍ നേരത്തെ ബുക്ക് ചെയ്യണം. കഴിഞ്ഞ ശനിയാഴ്ചയാണ് ബുക്ക് ചെയ്തവര്‍ക്ക് നാണയം കിട്ടിതുടങ്ങിയിട്ടുണ്ട്. തൃപ്പനച്ചി എ.യു.പി സ്‌കൂള്‍ സാമൂഹികശാസ്ത്ര അധ്യാപകനായ എം.സി. അബ്ദുല്‍ അലിക്ക് നാണയം ലഭിച്ചിട്ടുണ്ട്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായിരുന്ന രാമചന്ദ്ര പാണ്ഡുരങ്ക എന്ന താന്തിയാതോപ്പി മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് ജനിച്ചത്. നേരത്തെ 20, 25, 50, 60, 75, 100, 125, 150, 500, 1000 രൂപാ നാണയങ്ങളും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു.

Top