ഒരു നടി എന്ന നിലയില്‍ സെക്‌സ് ആസ്വദിക്കണം.. എന്നെ ചുംബിച്ചു!..ദേശിയ പുരസ്‌ക്കാര ജേതാവായ നടി

കൊച്ചി: ഇങ്ങനേയും പച്ചക്ക് ആളുകൾ പറയുമോ ?ബിബിസിയിലെ പുതിയ ഡോക്യുമെന്ററിയായ ബോളിവുഡ് ഡാര്‍ക്ക് സീക്രട്ടില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദേശിയ പുരസ്‌ക്കാര ജേതാവായ നടി ഉഷ ജാദവ്. ആദ്യമായി ഒരു സിനിമയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സന്തോഷിച്ചു എന്നും എന്നാല്‍ അപ്പോള്‍ തന്നെ താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായി എന്നും ഇവര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഉഷ പറഞ്ഞത് ഇങ്ങനെയാണ് :

ആദ്യമായി ഒരു സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. നമുക്ക് അവസരം നല്‍കുന്നവരെ സന്തോഷിപ്പിക്കണം എന്ന ഒരു വ്യവസ്ഥ ഉണ്ടായിരുന്നതായി എനിക്കറിയില്ലായിരുന്നു. അവര്‍ ചോദിക്കുന്നത് പണമാണെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ അവർക്ക്പണം വേണ്ട. പകരം കിടയ്ക്ക പങ്കിടണം. ഒരു നടി എന്ന നിലയില്‍ സെക്സ് ആസ്വദിക്കണമെന്നും എപ്പോഴും സെക്സ് ചെയ്യാന്‍ തയ്യാറാകണമെന്നുമായിരുന്നു അയാളുടെ ഉപദേശം.

അയാള്‍ എന്റെ ശരീരത്തില്‍ കയറിപ്പിടിക്കാനും ചുംബിക്കാനും തുടങ്ങി. എതിര്‍ത്തപ്പോള്‍ അയാള്‍ പറഞ്ഞു. നിനക്ക് സിനിമയില്‍ അതിജീവിച്ചു പോകണമെങ്കില്‍ നിന്റെ ഈ സ്വഭാവം മാറ്റിവയ്ക്കേണ്ടി വരും. ഇതെല്ലാം കീഴ്വഴക്കങ്ങളാണ്. വെറുതെ ശീലാവതി ചമയരുത്. ചൂഷണം ചെയ്യപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ഇറങ്ങിപ്പോന്നു എന്നു ദേശീയ പുരസ്കാര ജേത്രിയായ ഉഷ കൂട്ടിച്ചേര്‍ത്തു

Latest
Widgets Magazine