‍ഡ്രൈവര്‍ക്കെതിരെ പരാതിയുമായി നടി

മുന്‍ ഡ്രൈവര്‍ക്കെതിരേ പരാതിയുമായി നടി രംഗത്ത്. ഓപ്പറേഷന്‍ കുബേര പ്രകാരം ഡ്രൈവര്‍ക്കെതിരേ കേസെടുക്കണമെന്നാണ് സിനിമ-സീരിയല്‍ നടി പരാതി നല്‍കിയിരിക്കുന്നത്. പണമിടപാട് നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ മുന്‍ ഡ്രൈവര്‍ തനിക്കെതിരേ നീങ്ങുകയാണെന്ന് പരാതിയില്‍ പറയുന്നു.

ഡ്രൈവര്‍ വഴി നടി ചില പണമിടപാടുകള്‍ നടത്തിയിരുന്നു. ഈ പണത്തിന് പകരം നടി ഡ്രൈവര്‍ക്ക് ചെക്ക് നല്‍കി. ചെക്ക് ബാങ്കില്‍ കൊടുത്തപ്പോള്‍ നടിയുടെ അക്കൗണ്ടില്‍ പണമില്ലായിരുന്നു. ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് നടിക്കെതിരേ ഡ്രൈവര്‍ കേസ് കൊടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തിലാണ് നടി ഡ്രൈവര്‍ക്കെതിരേയും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുന്‍ ഡ്രൈവര്‍ കൊള്ളപ്പലിശക്കാരനാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഡ്രൈവര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് നോര്‍ത്ത് സിഐക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

Top