ആധാര്‍-പാന്‍ ബന്ധിപ്പിക്കലിന് പുതിയ ഫോറം പുറത്തിറക്കി

ന്യുഡല്‍ഹി: പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് നിലവിലുളള സംവിധാനങ്ങള്‍ക്ക് പുറമേ ഒരു പേജുള്ള ഫോറവും ആദായ നികുതി വകുപ്പ് പുറത്തിറക്കി. നിലവിലുള്ള ഓണ്‍ലൈന്‍, എസ്.എം.എസ് സൗകര്യങ്ങള്‍ക്ക് പുറമേയാണിത്. ജൂലായ് ഒന്നു മുതല്‍ ഈ സൗകര്യം ലഭ്യമാണ്.
പുതിയ ഫോറത്തില്‍ അപേക്ഷകര്‍ ആധാര്‍, പാന്‍കാര്‍ഡ് എന്നിവയിലെ പേരും മററ് വിവരങ്ങളും തെറ്റുകൂടാതെ എഴുതി നല്‍കണം. ഇതിനു പുറമേ ‘മറ്റെതെങ്കിലും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കാനല്ല’ എന്ന സത്യവാങ്മൂലത്തില്‍ ഒപ്പുവയ്ക്കണം. ഒരു പാന്‍ മാത്രമേയുള്ളുവെന്ന് ഉറപ്പാക്കുന്നതിനാണിത്.

നിലവില്‍ 567678, 56161 എന്നീ നമ്പറുകളിലേക്ക് എസ്.എം.എസ് അയച്ചോ എന്‍എസ്ഡിഎല്‍, യുടിഒഒടിഎസ്എല്‍ എന്നീ വെബ്‌സൈറ്റുകള്‍ വഴിയോ ആധാര്‍-പാന്‍ ലിങ്കിംഗ് സാധ്യമാണ്. പാന്‍ അപേക്ഷയില്‍ നല്‍കിയിരിക്കുന്നതു പോലെ തന്നെയായിരിക്കണം ആദായ നികുതി വകുപ്പിന് ആധാര്‍ നമ്പര്‍ സമര്‍പ്പിക്കേണ്ടത്. ആധാര്‍ നമ്പര്‍ ഇല്ലാതെ ആദായ നികുതി വകുപ്പില്‍ ഇ-ഫയലിംഗ് സാധ്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പാന്‍ കാര്‍ഡിന് ഇന്നു മുതല്‍ ആധാര്‍ നമ്പറും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപേക്ഷാ ഫോറത്തിൽ നൽകേണ്ട വിവരങ്ങൾ:

1.പാൻ നമ്പർ 2. ആധാർ നമ്പർ 3. പാൻ കാർഡിലെയും ആധാറിലെയും പേരുകൾ 4. അപേക്ഷയിൽ നൽകിയിരിക്കുന്ന ആധാർ നമ്പർ മറ്റൊരു പാൻ കാർഡ് ബന്ധിപ്പിക്കാനായി നൽകിയിട്ടിെല്ലന്ന ഒേപ്പാടുകൂടിയ പ്രസ്താവന 5. അപേക്ഷയിൽ നൽകിയതല്ലാതെ രണ്ടാമതൊരു പാൻ കാർഡ് ഇല്ലെന്ന ഒപ്പോടുകൂടിയ മറ്റൊരു പ്രസ്താവന.

ഇത് കൂടാതെ ആധാർ സാധുവാക്കുന്നതിനായി  നൽകുന്ന വ്യക്തി വിവരങ്ങളുടെ പൂർണ സുരക്ഷയും രഹസ്യ സ്വഭാവവും സംരക്ഷിക്കെപ്പടുമെന്ന് ഉറപ്പാക്കുമെന്ന പ്രസ്താവനയും അപേക്ഷയിൽ ഒപ്പിട്ടുനൽകണം. ആധാർ, പാൻ നൽകുന്ന ഏജൻസികൾ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ പിഴ ചുമത്തുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ആധാർ ഇല്ലാത്ത നികുതിദായകർക്ക് ജൂലൈ ഒന്നുമുതൽ നികുതി റിേട്ടൺ  സമർപ്പിക്കാൻ കഴിയില്ലെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. ജൂലൈ ഒന്നു മുതൽ പാൻ കാർഡിന് അപേക്ഷിക്കണമെങ്കിലും ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. www.incometaxindiaefiling.gov.in എന്ന വെബസൈറ്റ് വഴിയോ 567678 അല്ലെങ്കിൽ 56161 എന്നീ നമ്പറുകളിൽ എസ്.എം.എസ് അയച്ചോ  ആധാറും പാനും ബന്ധിപ്പിക്കാം.

 

Top