തരൂരും, മുരളിയും അടൂർ പ്രകാശും തോൽക്കും !കേരളത്തില്‍ ബിജെപിക്ക് 3 സീറ്റ് !എല്‍ഡിഎഫ് ഏഴുസീറ്റിൽ !കോട്ടയത്ത് മാണി കോൺഗ്രസ് വിജയിക്കും!

കൊച്ചി :ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തിൽ വിജയ തേരോട്ടം ബിജെപിക്കായിരിക്കും വമ്പന്മാർ കടപുഴകി വീഴും .തരൂരും മുരളിയും അടൂർ പ്രകാശും തോൽക്കും. ബി ജെ പിക്ക് മൂന്ന് സീറ്റുകള്‍ കിട്ടുമെന്ന് ലേറ്റസ്റ്റ് സർവ്വ പ്രവചിക്കുന്നു . യു ഡി എഫ് 10 സീറ്റുകള്‍ നേടുമ്പോള്‍ എല്‍ ഡി എഫ് 7 സീറ്റുകളും നേടും കോൺഗ്രസ് 7, സിപിഎം 5, ബിജെപി 3, സിപിഐ 1, കെസി-എം 1, ലീഗ് 2, ആർഎസ്പി 1 എന്നിങ്ങനെയാണ് പാർട്ടി അടിസ്ഥാനത്തിലുള്ള സീറ്റ് നില.

എന്നാൽ ഈ പ്രവചനങ്ങളെ എല്ലാം മറികടന്നുകൊണ്ട് കേരളത്തിൽ ഇടതു തേരോട്ടം ആയിരിക്കുമെന്നാണ് പുതിയ നിരീക്ഷണം .കേരളത്തിൽ ഇടതുപക്ഷം 15 സീറ്റിൽ വിജയിക്കുമെന്നും ലീഗ് രണ്ട് സീറ്റ് നിലനിർത്തുമെന്നും കോൺഗ്രസ് മൂന്നു സീറ്റിലേക്ക് ഒതുങ്ങുമെന്നും ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് നടത്തിയ പഠനത്തിൽ പറയുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി ജെ പി നയിക്കുന്ന എന്‍ ഡി എ സഖ്യം ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളിൽ 399 സീറ്റുകൾ നേടിയേക്കുമെന്ന് ഇന്ത്യ ടിവി-സിഎന്‍എക്സ് അഭിപ്രായ സർവ്വേ. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ബി ജെ പി മാത്രം 342 സീറ്റുകൾ നേടുമെന്നും സർവ്വെ അവകാശപ്പെടുന്നു. പ്രതിപക്ഷമായ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം 94 സീറ്റുകൾ നേടിയേക്കാമെന്നും സർവ്വെ പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് ഇല്ലാതെയാണ് 94 സീറ്റുകള്‍ ഇന്ത്യാ സഖ്യത്തിന് ലഭിക്കുക. തൃണമൂൽ കോൺഗ്രസ്, വൈ എസ് ആർ സി പി, ബി ജെ ഡി, സ്വതന്ത്രർ എന്നിവരുൾപ്പെടെ മറ്റുള്ളവർക്ക് ബാക്കി 50 സീറ്റുകൾ ലഭിക്കുമെന്നും അഭിപ്രായ സർവേ വ്യക്തമാക്കുന്നു. മാർച്ച് 1 നും 30 നും ഇടയിലാണ് 543 മണ്ഡലങ്ങളിലും അഭിപ്രായ വോട്ടെടുപ്പ് നടത്തിയെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. മൊത്തം 179190 പേർ സർവ്വേയില്‍ പങ്കെടുത്തു. ഇതിൽ 91100 പുരുഷന്മാരും 88090 സ്ത്രീകളും ഉൾപ്പെടുന്നു.

ബി ജെ പി 342, കോൺഗ്രസ് 38, തൃണമൂൽ കോൺഗ്രസ് 19, ഡി എം കെ 18, ജെ ഡി യു 14, ടി ഡി പി 12, ആം ആദ്മി പാർട്ടി (എഎപി) 6, സമാജ്വാദി പാർട്ടി (എസ്പി) 3, മറ്റുള്ളവർ 91 എന്നിങ്ങനെയായിരിക്കും പാർട്ടി അടിസ്ഥാനത്തിലുള്ള സീറ്റ് നില. ഗുജറാത്തിലെ 26, മധ്യപ്രദേശിലെ 29, രാജസ്ഥാനിലെ 25, ഹരിയാനയിലെ 10, ഡൽഹിയിലെ ഏഴ്, ഉത്തരാഖണ്ഡിലെ 5 സീറ്റുകളിലും ഭരണകക്ഷിയായ ബി ജെ പി പാർട്ടി ഏകപക്ഷീയമായ വിജയം നേടും. അഭിപ്രായ സർവേ പ്രകാരം ഹിമാചൽ പ്രദേശിലെ 4 സീറ്റുകളും ബി ജെ പിക്കായിരിക്കും.

 

ബി ജെ പിയുടെ ഏറ്റവും മികച്ച വിജയം ഉത്തർപ്രദേശിലായിരിക്കും, അവിടെ ബി ജെ പി 73 സീറ്റുകൾ നേടിയേക്കാം, സഖ്യകക്ഷികളായ രാഷ്ട്രീയ ലോക്ദളും (ആർഎൽഡി), അപ്നാ ദളും (എസ്) ആകെയുള്ള 80 സീറ്റുകളിൽ രണ്ട് സീറ്റുകൾ വീതവും നേടും. , ബാക്കിയുള്ള മൂന്ന് സീറ്റുകൾ സമാജ്‌വാദി പാർട്ടിയാണ് വിജയിക്കുക. കോൺഗ്രസും ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) യുപിയിൽ സംപൂജ്യരായേക്കും.

ബിഹാർ (40-ൽ 17), ജാർഖണ്ഡ് (14-ൽ 12), കർണാടക (28-ൽ 22), മഹാരാഷ്ട്ര (48-ൽ 27), ഒഡീഷ (21-ൽ 10), അസം (14-ൽ 11), പശ്ചിമ ബംഗാൾ (42-ൽ 22). എന്നിങ്ങനെയാണ് ബി.ജെ.പി ശ്രദ്ധേയമായ വിജയം നേടുന്ന മറ്റ് സംസ്ഥാനങ്ങൾ. പ്രാദേശിക പാർട്ടികളിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് 19 സീറ്റുകളും തമിഴ്‌നാട്ടിൽ ഡിഎംകെ 18 സീറ്റുകളും ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപി 10 സീറ്റുകളും ടിഡിപി 12 സീറ്റുകളും ഒഡീഷയിലെ 21ൽ 11 സീറ്റ് ബിജെഡിയും നേടിയേക്കും.

Top