ആയിഷ എന്ന സുന്ദരി; സ്ത്രീകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍; യുവാവിനെ പൊക്കി

സ്ത്രീകള്‍ മാത്രമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് തിരഞ്ഞുനടക്കുന്ന ആയിഷ. സുന്ദരിയായ ആയിഷയെ സോഷ്യല്‍ മീഡിയയില്‍ സജീവമായ മിക്കയാളുകളും കണ്ടിട്ടുണ്ടാകും. പ്രത്യേകിച്ച് സ്ത്രീകള്‍. പക്ഷേ, ആയിഷ ഒരു യുവാവാണ്. ഇയാളെ പോലീസ് പിടികൂടി. മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ ഇയാളുടെ ചിത്രം പുറത്തുവിടുകയും ചെയ്തു. തെറ്റ് പറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ആയിഷ സമ്മതിച്ചുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. സ്ത്രീകള്‍ മാത്രമുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ കയറി പറ്റുകയാണ് ആയിഷ ആദ്യം ചെയ്യുക. പിന്നീട് ഗ്രൂപ്പിലെ സ്ഥിരം സാന്നിധ്യമായി മാറും. ഇശല്‍ നിലാവ്, കിനാവ് എന്നീ പേരുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ആയിഷ നിറസാന്നിധ്യമായിരുന്നു. സ്ത്രീകളോട് മോശം കമന്റുകള്‍ ചാറ്റ് ചെയ്യുന്ന വിരുതനായ ആയിഷയെ തന്ത്രപരമായി പോലീസ് പൊക്കുകയായിരുന്നു. സുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രമാണ് പ്രൊഫൈലില്‍ വച്ചിരുന്നത്. ഇതുവഴി നിരവധി സ്ത്രീകള്‍ ഇത് ആയിഷയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കയറി സ്ത്രീകളുടെ ഫോട്ടോ ആവശ്യപ്പെടുകയാണ് ഇയാള്‍ ആദ്യം ചെയ്യുക. പിന്നീട് മോശം കമന്റുകളും ഇയാള്‍ ഉപയോഗിക്കും. പരാതി ലഭിച്ചിട്ടാണോ ഇയാളെ പോലീസ് പിടികൂടിയതെന്ന് വ്യക്തമല്ല. തന്ത്രപരമായാണ് പിടികൂടിയതെന്ന് സിഐ ഫേസ്ബുക്ക് ലൈവില്‍ പറയുന്നുണ്ട്. ഗ്രൂപ്പില്‍ കയറിപ്പറ്റിയ ആയിഷ നിരവധി സ്ത്രീകളുമായി ചാറ്റ് ചെയ്തതായി കണ്ടെത്തി. ചാറ്റ് ചെയ്യുന്നവരോട് ഫോട്ടോ ആവശ്യപ്പെടുകയാണ് ഇയാള്‍ ചെയ്തതെന്ന് പോലീസ് പറയുന്നു. ആയിഷയെ ഒടുവില്‍ പോലീസ് കണ്ടെത്തിയെന്നും നിങ്ങള്‍ക്ക് ഇപ്പോള്‍ ആയിഷയെ കാണാമെന്നും പറഞ്ഞാണ് പോലീസ് യുവാവിനെ പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ യുവാവ് ഇനി തെറ്റ് ചെയ്യില്ലെന്ന് യുവാവ് പോലീസിനോട് പറഞ്ഞുവത്രെ. ഏതെങ്കിലും സ്ത്രീകള്‍ ആയിഷയുടെ വലയില്‍ വീണോ എന്ന കാര്യം പോലീസ് പറയുന്നില്ല.

Top