മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതയായി; ഒടുവില്‍ കരഞ്ഞും ഐശ്വര്യ

സ്‌മൈല്‍ ഫൗണ്ടേഷനിലെ കുട്ടികളെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനുമാണ് ഐശ്വര്യാ റായ് എത്തിയത്. എന്നാല്‍, അവിടെ മാധ്യമങ്ങളെ അവര്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായി മാധ്യമങ്ങളെ കണ്ടപ്പോള്‍, അവരുണ്ടാക്കുന്ന ഒച്ചപ്പാടും ബഹളവും കണ്ടപ്പോള്‍ ഐശ്വര്യ ക്ഷോഭിതയായി. തുരുതുരെ ചിത്രമെടുക്കുന്നത് അവസാനിപ്പിക്കു എന്ന് ഐശ്വര്യ അപേക്ഷിച്ചിട്ടും പാപ്പരാസികള്‍ അത് തന്നെ തുടര്‍ന്നു. ദയവ് ചെയ്ത് നിര്‍ത്തു. നിങ്ങള്‍ക്ക് ജോലി അറിയില്ലേ? ഇതൊരു പ്രിമിയര്‍ ഷോ അല്ല. ഇതൊരു ആശുപത്രിയാണ്, നില്‍ക്കുന്ന സ്ഥലത്തെ ബഹുമാനിക്കു. ഇവിടെ കുട്ടികളുണ്ട്. ഇതൊരു പൊതുപരിപാടിയല്ല. ദയവ് ചെയ്ത് അല്‍പ്പം ബഹുമാനം കാണിക്കു. എന്താണ് നിങ്ങളുടെയൊക്കെ പ്രശ്‌നം? – ഐശ്വര്യ ചോദിച്ചു. മാധ്യമങ്ങളോട് ക്ഷോഭിക്കുന്നതിനിടയില്‍ അവര്‍ കരഞ്ഞു പോകുകയായിരുന്നു. സ്ഥലകാല ബോധമില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തുകയും ബഹളം വെയ്ക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ നടപടി പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മാധ്യമങ്ങളുണ്ടാക്കുന്ന ഉന്തിലും തള്ളിലും സെലിബ്രിറ്റികള്‍ അപ്‌സെറ്റാകുന്നത് സ്ഥിരമാണ്. സ്മൈല് ഫൌണ്ടേഷന്റെ പരിപാടി നടന്നത് ഇടിങ്ങിയ മുറിയിലാണ്. ഇവിടെ മാധ്യമങ്ങള് തിക്കും തിരക്കും ഉണ്ടാക്കിയപ്പോളാണ് എെശ്വര്യ അസ്വസ്ഥയായത്. മകള്‍ ആരാധ്യയ്ക്കും മാതാവിനൊപ്പമാണ് ഐശ്വര്യ സ്‌മൈല്‍ ഫൗണ്ടേഷനിലെത്തിയത്.

Latest