കുടിച്ചു കൂത്താടാന്‍ പെണ്ണുങ്ങളും: കേരളത്തില്‍ ലഹരിയ്ക്ക് അടിമയായി ചികിത്സ തേടിയത് 337 പെണ്‍കുട്ടികള്‍; ആഘോഷത്തില്‍ പെണ്‍കുട്ടികള്‍ക്കും മദ്യം നിര്‍ബന്ധം

കൊച്ചി: പെണ്‍കുട്ടികള്‍ അടിച്ചു ഫിറ്റായി കേരളത്തിന്റെ തെരുവിലും കിടക്കുന്ന കാഴ്‌ച അധികം വിദൂരമല്ലെന്നു പഠനം തെളിയിക്കുന്നു. കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കിടയിലെ മദ്യപാനവും ലഹരി ഉപയോഗവും 20 ശതമാനത്തിനു മുകളിലെത്തിയതായാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. ചെന്നൈ ക്രേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ ആള്‍ക്കഹോള്‍ പ്രിവന്‍ഷന്‍ നടത്തിയ പഠനത്തിലാണ്‌ കേരളത്തിലെ പെണ്‍കുട്ടികളുടെ മദ്യപാനാസക്തി വിഷയമായത്‌. കേരളത്തിലെ വിവിധ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 337 പെണ്‍കുട്ടികളാണ്‌ ചികിത്സ തേടി എത്തിയത്‌.

കേരളത്തിലെ മദ്യനിരോധനം സമൂഹത്തില്‍ എങ്ങിനെ മാറ്റങ്ങളുണ്ടാക്കി എന്നതിനെ സംബന്ധിച്ചു പഠനം നടത്തുന്നതായാണ്‌ കഴിഞ്ഞ രണ്ടു മാസങ്ങളായി ചെന്നൈയില്‍ നിന്നു സൊസൈറ്റി സര്‍വേ നടത്തിയത്‌. കേരളത്തിലെ 14 ജില്ലകളിലെയും ഡീ അഡീക്ഷന്‍ സെന്റുകളിലും സംഘം പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇവിടെ നടത്തിയ പഠനത്തിനിടെ അപ്രതീക്ഷിതമായി ലഭിച്ച കണക്കുകളാണ്‌ ഇവരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചത്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തിലെ 138 ഡീ അഡീക്ഷന്‍ സെന്റുകളില്‍ അമിത മദ്യപാനത്തിലും ലഹരി ഉപയോഗത്തിനുമായി ചികിത്സ തേടി എത്തിയത്‌ മൂവായിരത്തിലധികം ആളുകളാണ്‌. ഇവരില്‍ പത്തു ശതമാനമാണ്‌ പെണ്‍കുട്ടികള്‍ എന്നത്‌ കേരള സമൂഹത്തെ ഞെട്ടിക്കുന്നതാണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍ വര്‍ഷങ്ങളില്‍ നൂറില്‍ താഴെ പെണ്‍കുട്ടികള്‍ മാത്രം ലഹരി വിമോചന കേന്ദ്രങ്ങളില്‍ എത്തിയിരുന്നപ്പോഴാണ്‌ ഇത്തവണ ഇത്‌ ഇരട്ടിയായി വര്‍ധിച്ചത്‌. ലഹരി കേന്ദ്രങ്ങളില്‍ എത്തിയ പെണ്‍കുട്ടികളില്‍ ഏറെപ്പേരും 18നും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണെന്നു പഠന സംഘത്തിലെ മലയാളിയായ എറണാകുളം സ്വദേശി പ്രമോദ്‌ കുമാര്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിലവില്‍ നടപ്പാക്കിയ മദ്യനിരോധനം മികച്ച രീതിയില്‍ നടത്തണമെങ്കില്‍ എന്തൊക്കെ ആവശ്യമുണ്ടെന്നു കണ്ടെത്തുന്നതിനാണ്‌ ഇപ്പോള്‍ ചെന്നൈ സംഘം പഠനം നടത്തിയിരിക്കുന്നത്‌.

Top