റോയല്‍ചലഞ്ചേഴ്സ് പൊട്ടിയാലും കോഹ്‌ലിക്കു പ്രശ്നമില്ല; കാമുകി അനുഷ്‌കയ്ക്കൊപ്പം അടിച്ചുപൊളിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

മുംബൈ: വിരാട് കോഹ്‌ലിയ്ക്കും കാമുകിയായ ബോളിവുഡ് താരവുമായ അനുഷ്‌കയ്ക്കും പിന്നാലെ പപ്പരാസികള്‍. ഇരുവരും പാര്‍ക്കുരകളിലും ഹോട്ടലുകളിലും ചുറ്റിക്കറങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറ്റലായിരിക്കുകയാണ്.

പരാജയത്തിന്റെ നിരാശയൊന്നുമില്ലാതെ കാമുകിക്കൊപ്പം ഉല്ലാസവാനായി നടക്കുന്ന കോലിയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. കോഹലിയുടെ റോയല്‍ ചലഞ്ചേഴ്സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബെംഗലൂരിവിലെ ഒരു റസ്റ്റോറന്റിലൂടെ നടന്നു പോകുമ്പോഴാണ് അപ്രതീക്ഷിതമായി കോലിയും അനുഷ്‌കയും ക്യാമറയ്ക്ക് മുന്നില്‍പ്പെട്ടത്. ഇരുവരും വളരെ സന്തോഷത്തോടെയാണ് നടന്നു പോകുകയാണ്.

ഇരുവരും ഒരുമിച്ചുള്ള പല ചിത്രങ്ങളും വിരാട് ഇടയ്ക്കിടെ ആരാധകരുമായി പങ്കു വയ്ക്കാറുള്ളതാണ്. ഇതിനിടെയാണ് ചില കാമറക്കണ്ണുകള്‍ താരങ്ങളെ തേടിപ്പിച്ചിരിക്കുന്നത്. പ്രണയിതരാണ് എന്നുള്ളതുകൊണ്ട് തന്നെ ഇവര്‍ക്ക് പിന്നാലെയാണ് ക്യാമറ കണ്ണുകളും.

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവുമൊടുവിലായാണ് വിരാട് കൊഹ് ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ സ്ഥാനം. ടീമിന്റെ മോശം പ്രകടനത്തില്‍ ആകെ നിരാശയിലാണ് കൊഹ്ലി. ഏക ആശ്വാസം എന്നുപറയാവുന്നത് അനുഷ്‌കയുടെ സാമീപ്യം മാത്രമാണ്.

Top