അപര്‍ണയുടെ പ്രണയം തരംഗമാകുന്നു

 

നടി അപര്‍ണ ബാലമുരളി അഭിനയിച്ച ‘മഴയായ്’ എന്ന ആല്‍ബം ശ്രദ്ധേയമാകുന്നു. നാലുമിനിറ്റോളം ദൈര്‍ഘ്യമുള്ള പ്രണയആല്‍ബം യൂട്യൂബിലാണ് റിലീസ് ചെയ്തത്. എയ്ഞ്ചല്‍ പോള്‍സണ്‍ ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക വൈദ്യനാഥനാണ്.

റിലീസിന് മുന്നോടിയായി എത്തിയ ട്രെയ്ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. അപര്‍ണയ്ക്കൊപ്പം വിനീത് വിജയ് ആണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന അപര്‍ണ ജൂഡ് ആന്റണി ജോസഫിന്റെ ഒരു മുത്തള്‍ിഗദയില്‍ വിനീത് ശ്രീനിവാസന്റെ ജോഡിയായി എത്തിയിരുന്നു.

Top