നടിയെ അക്രമിച്ചതിന് പിന്നില്‍ ശക്തനായ ഒരാളുണ്ടെന്ന് ഭാഗ്യലക്ഷ്മി; കേസ് അട്ടിമറിച്ചാല്‍ പ്രത്യക്ഷ സമരം; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഞെട്ടിച്ചു

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ശക്തനായ ഒരാളുണ്ടെന്ന് ഭാഗ്യലക്ഷ്മി. ഏഷ്യനെറ്റ് ന്യൂസ് ചര്‍ച്ചക്കിടയിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പറഞ്ഞത്. ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഞെട്ടിച്ചെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കേസന്വേഷണം അട്ടിമറിച്ചാല്‍ ശക്തമായി സമര രംഗത്തിറങ്ങുമെന്നും ഭാഗ്യലക്ഷ്മി ചൂണ്ടികാട്ടി.

നടിയുടെ കുടുംബത്തെ താന്‍ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. എന്തും നേരിടാമെന്ന ധൈര്യത്തോടെയായിരുന്നു അമ്മയും സഹോദരനുമടക്കമുള്ളവര്‍ അവര്‍ക്ക് പിന്തുണ നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അസാമാന്യ ധൈര്യമാണ് നടി പ്രകടിപ്പിച്ചത്. സംഭവം നടന്ന അന്ന് രാത്രിയോടെ തന്നെ തന്റെ കണ്ണീര്‍ വറ്റിയെന്നാണ് നടി പറഞ്ഞത്. എന്നാല്‍ കേസ് ദുര്‍ബലമാവുമോ എന്ന ആശങ്കയും അവര്‍ക്കുണ്ടായിരുന്നു.
കേസില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവരുടെ കുടുംബത്തെ തളര്‍ത്തിയതായും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Top