ലോകത്തെ ഏറ്റവും വലിയ വിമാനം പുറത്തിറങ്ങി !..

ബെര്‍ലിന്‍: മൈക്രോസോഫ്റ്റ് സഹസ്ഥപകനായ പോള്‍ അലന്‍റെ ഭീമന്‍ വിമാനം ആദ്യമായി ഹാങ്കറിനു പുറത്തിറക്കി. ടെക് കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലനാണ് ലോകം കണ്ട ഏറ്റവും വലിയ വിമാനം പ്രദര്‍ശിപ്പിച്ചത് .രണ്ടു വിമാനങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത പോലെയാണ് ഭീമന്‍ വിമാനത്തിന്റെ ഡിസൈന്‍. രണ്ടു ഭാഗത്തുമുള്ള ചിറകറ്റങ്ങള്‍ക്ക്.കാലിഫോര്‍ണിയയിലെ മരുഭൂമിയിലുള്ള ഹാങ്കറില്‍ വിമാനത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയായിരുന്നു. ചിറകറ്റങ്ങള്‍ക്കിടയില്‍ ഫുട്ബോള്‍ മൈതാനത്തേക്കാള്‍ അകലമുള്ള വിമാനം ലോകത്തിലെ ഏറ്റവും വലിയ വിമാനമായിരിക്കും.

385 അടിയാണ് വിമാനത്തിന്‍റെ ചിറകറ്റങ്ങള്‍ക്കിടയിലെ അകലം. 50 അടി ഉയരവും അഞ്ചു ലക്ഷം പൗണ്ട് ഭാരവുമുള്ള വിമാനത്തില്‍ 2,50,000 പൗണ്ട് ഇന്ധനം നിറയ്ക്കാനാകും.2,000 നോട്ടിക്കള്‍ മൈല്‍ ദൂരപരിധിയുള്ള വിമാനത്തിന് 35,000 അടി ഉയരത്തില്‍ പറക്കാനുമാകും. 28 ചക്രങ്ങളും ആറ് 747 ജെറ്റ് എന്‍ജിനുകളുമുള്ള വിമാനം യാത്രക്കാരെ കയറ്റാന്‍ ഉദ്ദേശിച്ചുള്ളതല്ല. ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കാവുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്ന് റോക്കറ്റ് വിക്ഷേപിക്കുന്നത് ഇന്ധനം ലാഭിക്കാനും കാലാവസ്ഥ പ്രശ്നങ്ങള്‍ മറിക്കടക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ആദ്യ പറക്കല്‍ 2019ല്‍ നടത്താനാകുമെന്ന് വിമാനത്തിന്‍റെ സിഇഒ ജീന്‍ ഫ്ലോയിഡ് അഭിപ്രായപ്പെട്ടു. സ്ട്രാറ്റോലോഞ്ച് പദ്ധതി 2011ലാണ് പ്രഖാപിച്ചിരുന്നത്.

Top