ഉമ്മൻ ചാണ്ടിക്കൊപ്പം കാറിൽ കയറാൻ ശ്രമം.ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുടെ കടുത്ത ശകാരം

കൊല്ലം: സ്ത്രീ പീഡനത്തിൽ കോൺഗ്രസ് എം.എൽ.എ പ്രതിയായതിൽ ആദ്യം കടുത്ത നിലപാട്  സ്വീകരിച്ച മഹിളാ കോൺഗ്രസ് നേതാവിന് നേരെ പടയൊരുക്കമെന്ന് സൂചന.   മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം കാറിന്റെ ബാക്ക് സീറ്റില്‍ കയറാന്‍ ശ്രമിച്ച ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ കടുത്ത ശകാരം. കൊല്ലം മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കരുമാലില്‍ സുകുമാരന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി.

ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് നാടകീയമായ സംഭവം അരങ്ങേറിയത്. കാറില്‍ കയറാന്‍ ശ്രമിച്ച ബിന്ദു കൃഷ്ണയോട് ഇറങ്ങിപോകാന്‍ മറിയാമ്മ ഉമ്മന്‍ കൈ ഉയര്‍ത്തി ആവശ്യപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി വിലക്കിയെങ്കിലും പിന്മാറിയില്ല. കാറില്‍ മറ്റുള്ളവര്‍ കയറുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് മറിയാമ്മ തുറന്നടിച്ചതായി റിപ്പോർട്ട് .IMG-20170731-WA0054

ചടങ്ങിനെത്തിയവര്‍ കാറിനടുത്ത് വന്നതോടെ നാണക്കേട് കാരണം ബിന്ദുകൃഷ്ണ കാറില്‍ കുടുങ്ങിയ അവസ്ഥയിലെത്തി. ഉമ്മന്‍ചാണ്ടിയുടെ ആവശ്യപ്രകാരം ഡ്രൈവര്‍ പെട്ടെന്ന് വണ്ടിയെടുത്തതോടെ രംഗം ശാന്തമാവുകയായിരുന്നു.oomman-chandy-face-chillu

എം വിന്‍സെന്റ് എംഎല്‍എ യുടെ വിഷയത്തില്‍ കഴിഞ്ഞ ദിവസം ബിന്ദു കൃഷ്ണ നടത്തിയ അഭിപ്രായ പ്രകടനം എ ഗ്രൂപ്പ് നേതൃത്വത്തെ ചൊടിപ്പിച്ചതിന് പിന്നാലെയുണ്ടായ സംഭവം പാര്‍ട്ടിക്കുള്ളില്‍ ഡിസിസി പ്രസിഡന്റ് അഭിമുഖീകരിക്കുന്ന എതിര്‍പ്പ് വ്യക്തമാക്കുന്നു.

ഉമ്മൻചാണ്ടിയും രമേശ‌് ചെന്നിത്തലയും പ്രതിക്കൂട്ടിൽ !..അദാനിക്കുവേണ്ടി വിഴിഞ്ഞം കരാർ, കോഴവാങ്ങി ബാർ ലൈസൻസ‌്, കരുണ എസ‌്റ്റേറ്റിന‌് ഭൂമി കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനത്തിന്റെ നാഥൻ ഉമ്മൻ ചാണ്ടി .ബിജെപിയെ വളർത്താനുള്ള ഗൂഢ അജണ്ട.ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിഎം സുധീരന്‍ ഇരട്ടചങ്കന്‍ പറയുന്നതു മാത്രം തലയിലേറ്റണ്ട ഗതികേടില്ല ഞങ്ങളുടെ പാര്‍ട്ടിയില്‍ ശബ്ദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്: വിടി ബല്‍റാം രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കിയത് തെറ്റായിപ്പോയി: കുറ്റം ഏറ്റുപറഞ്ഞ് കുമ്പസാരിച്ച് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് സമ്മര്‍ദ്ദം മൂലം, ഇനി ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ നോക്കേണ്ട: ആഞ്ഞടിച്ച് സുധീരന്‍
Latest
Widgets Magazine