ബിജെപി വിരുദ്ധ വാർത്ത: ഏഷ്യാനെറ്റിലെ ജീവനക്കാർക്കു കാരണം കാണിക്കൽ നോട്ടീസ്; അഞ്ചു പേർക്കു പണി പോകും

സ്വന്തം ലേഖകൻ

കൊച്ചി: മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ ബിജെപിയെ പ്രതിസന്ധിയിലാക്കിയതിന്റെ പ്രത്യാഘാതം ഏഷ്യാനെറ്റിൽ. വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർക്കും ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ബിജെപി കേരള ഘടകത്തിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായുണ്ടാക്കിയ വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്്‌തെന്നു ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർക്കെതിരെ നടപടിയ്ക്കു മാനേജ്‌മെന്റ് ഒരുങ്ങുന്നതെന്നാണ് സൂചന.
മെഡിക്കൽകോളജ് അനുവദിക്കുന്നതിനായി ബി ജെ പി നേതാക്കൾ കോടികൾ കൈക്കൂലിയായി വാങ്ങി എന്ന വാർത്ത ബി ജെ പിയെ പിടിച്ച് കുലുക്കുന്നതിനൊപ്പം, ആ വാർത്തപുറത്ത് വിട്ട ഏഷ്യാനറ്റ് ചാനലിലും പ്രതിസന്ധി സ്യഷ്ടിക്കുന്നു.ബി ജെ പി അനുകൂല ചാനലായ ഏഷ്യാനെറ്റ് ഇത്തരത്തിലൊരു വാർത്ത പുറത്ത് വിട്ടതിനെതിരെ ചാനലിനുള്ളിലെ സംഘപരിവാർ അനുകൂലികൾ പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. ഏഷ്യാനെറ്റ് ചെയർമാനും ബി ജെ പി എം പിയുമായരാജീവ് ചന്ദ്രശേഖരന്റെ അനുമതിയോടെയാണ് ബി ജെ പിയെ പ്രതിസന്ധിയിലാക്കിയ വാർത്ത ചാനൽ പുറത്ത് വിട്ടതെന്നാണ് സൂചന. ചാനലിന്റെ വാർത്താവിഭാഗം മേധാവി എം ജി രാധാക്യഷ്ണനും , അവതാരകൻ വിനു വി ജോണുമടക്കമുള്ളവർ ഇത്തരമൊരു വാർത്ത ബ്രേക്ക് ചെയ്യാനുള്ള തീരുമാനമെടുത്തതിന്റെ പിന്നിലുള്ളത്. വാർത്താവതാരകനായ വിനു വി ജോണിനെ കുറിച്ചുള്ള ‘സംഘി ‘ഇമേജ് മാറ്റി എടുക്കുക എന്ന തീരുമാനവും ഇത്തരമൊരു വാർത്ത പുറത്ത് വിടുന്നതിന് പിന്നിലുണ്ട്. പക്ഷപാതിത്വം നിറഞ്ഞ അവതരണമാണ് വിനു വി ജോണിന്റെതെന്ന് പൊതുവെ ഇടതുപക്ഷം ആരോപിക്കുന്നുമുണ്ട്. ഇത് മാറ്റി എടുക്കുന്നതിനൊപ്പം ബി ജെ പി അനുകൂലചാനലെന്ന ദുഷ്പേരും മാറ്റുക എന്ന ഉദ്ദേശവും ഈ വാർത്ത പുറത്ത് വിട്ടതിന് പിന്നിലുണ്ട്. ബി ജെ പിക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്ന വിഭാഗീയതയുടെ തുടർച്ചയായാണ് കോഴ ആരോപണം സംബന്ധിച്ചുള്ള അന്വേഷണ റിപ്പോട്ട് പുറത്തായത്. ബി ജെ പിയിലെ ചില നേതാക്കൾ തന്നെയാണ് ഈ ിപ്പോട്ട് ചാനലുകാരെ ഏൽപ്പിച്ചതെന്നാണ് മറുവിഭാഗം പറയുന്നത്. ഏഷ്യാനെറ്റിലെ ഭൂരിപക്ഷം ജീവനക്കാരും ബി ജെ പി, ബി എം എസ് അനുകൂലികളാണ് . ഇവരാണ് ഇപ്പോൾ വാർത്ത ഏഷ്യാനെറ്റ് പുറത്ത് വിട്ടരീതിയോട് എതിർപ്പ് പ്രകടിപ്പിക്കുന്നത്. വിനു വി ജോണിന്റെ ഇമേജ് മെച്ചപ്പെടുത്താനായി പാർട്ടിയെ  ബലികൊടുക്കേണ്ടിയിരുന്നില്ലന്നാണ് ഇവരുടെ പക്ഷം. ഇവർ പരാതിയുമായി രാജീവചന്ദ്രശേഖരെ സമീപിച്ച് കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top