കലിഫോർണിയ കാട്ടുതീ; മരണം 29 ആയി

ക​ലി​ഫോ​ർ​ണി​യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​ട്ടു​തീ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 29 ആ​യി. ഇ​രു​ന്നൂ​റി​ല​ധി​കം പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. മൂ​വാ​യി​ര​ത്തോ​ളം വീ​ടു​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി. 68,800 ഹെ​ക്ട​ർ സ്ഥ​ലം ക​ത്തി​ന​ശി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യ്ക്കു വ​ട​ക്കു​ള്ള സൊ​നോ​മ കൗ​ണ്ടി​യി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണ​മു​ണ്ടാ​യ​ത്. 15 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 22 ഇ​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടു​തീ പ​ട​ർ​ന്ന​ത്. 170 അ​ഗ്നി​ര​ക്ഷാ വാ​ഹ​ന​ങ്ങ​ളും 73 ഹെ​ലി​ക്കോ​പ്റ്റ​റു​ക​ളും എ​ണ്ണാ​യി​ര​ത്തോ​ളം അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

Top