വിമാന യാത്രികരുടെ ശ്രദ്ധയ്ക്ക്; ഇനി ഈ ഉപകരണം ചെക്ക് ഇന്‍ ബാഗില്‍ സൂക്ഷിക്കാനേ പാടില്ല  

 

ന്യൂഡല്‍ഹി : വിമാനത്തില്‍ പവര്‍ ബാങ്ക് കൊണ്ടുപോകുന്നതിന് കേന്ദ്ര വ്യോമ സുരക്ഷാ വിഭാഗം കര്‍ശന നിയന്ത്രണങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തി. ചെക്ക് ഇന്‍ ബാഗേജുകളില്‍ പവര്‍ ബാങ്ക് സൂക്ഷിക്കാന്‍ പാടില്ലെന്ന് വ്യോമ സുരക്ഷാ വകുപ്പ് വ്യക്തമാക്കി. ഹാന്‍ഡ് ബാഗുകളില്‍ വേണം ഇവ സൂക്ഷിക്കാന്‍. അതേസമയം നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ രണ്ട് ബാഗേജുകളിലും ഉള്‍പ്പെടുത്താന്‍ പാടില്ല.  സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി. പവര്‍ ബാങ്കുകള്‍ മാറ്റം വരുത്തി സ്‌ഫോടകവസ്തുക്കള്‍ നിറച്ച് ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഉയര്‍ന്ന നിലവാരത്തിലുള്ള പവര്‍ ബാങ്കുകളില്‍ മാറ്റം വരുത്തുക എളുപ്പമല്ലാത്തതിനാലാണ് ഇവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താത്തത്.  നിയന്ത്രണങ്ങള്‍ മറികടന്ന് പവര്‍ ബാങ്കുകള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ ഇവ പിടിച്ചെടുക്കുകയും യാത്രക്കാരെ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യും. മാറ്റം വരുത്തിയ പവര്‍ബാങ്ക് ഒരു യാത്രക്കാരനില്‍ നിന്ന് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയിരുന്നു. ചെക്ക് ഇന്‍ ബാഗേജില്‍ പ്രത്യേക അറയുണ്ടാക്കി പവര്‍ ബാങ്ക് കൊണ്ടുപോകുന്ന രീതിയും അനുവദനീയമല്ല.

Latest
Widgets Magazine