യുപിയിൽ പെൺകുട്ടിക്ക് നേരെ ആക്രമണം; പതിനഞ്ചുകാരിയുടെ വലതുകൈ വെട്ടിമാറ്റി

പിന്നാലെ നടന്നു ശല്യപ്പെടുത്തിയ ആള്‍ പതിനഞ്ചുകാരിയുടെ വലതുകൈ വെട്ടിമാറ്റി. ഉത്തർപ്രദേശിലെ ഷാജഹൻപൂരിൽ ലഖിംപൂർ ഖേറി മാർക്കറ്റിൽ പൊതുജനമധ്യത്തിലമ‍ വച്ചായിരുന്നു സംഭവം.

ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ ഇയാള്‍ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു. ഇയാളുടെ ശല്യപ്പെടുത്തലിനെ പെൺകുട്ടി ശക്തമായി എതിർത്തിരുന്നു.

ഇതിൽ അരിശംപൂണ്ട ഇയാൾ വാൾ ഉപയോഗിച്ച് കുട്ടിയുടെ വലത് കൈ അറുത്തെടുക്കുകയായിരുന്നു.

വെൽഡിങ് ജോലി ചെയ്യുന്ന ആളാണ്. വെട്ടാനുപയോഗിച്ച് വാൾ വെൽഡിങ് കടയിൽ നിന്ന് എടുത്തതാണ്.

പരിക്കേറ്റ പെൺക്കുട്ടിയെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരാവസ്ഥയിലായതിനാൽ ലക്നൗവിലെ ആശുപത്രിയിലേക്ക് മാറ്റി.

പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്.പെൺകുട്ടിയും ഇയാളും ഒരേ പ്രദേശത്താണ് താമസിക്കുന്നത്.

Latest
Widgets Magazine