സെക്‌സ് പഠിക്കാൻ ക്ലാസ്; ഡേറ്റിംഗും പഠിക്കാം; ക്ലാസ് ന്യൂജനറേഷനു മാത്രം | Daily Indian Herald

വീണ്ടും ജാഗ്രതാ നിര്‍ദേശം!..കനത്ത മഴയ്ക്ക് സാധ്യത…കേരളത്തില്‍ 20,000 കോടിയുടെ നാശനഷ്ടം . കേന്ദ്ര സഹായം 500 കോടി മാത്രം . ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍

സെക്‌സ് പഠിക്കാൻ ക്ലാസ്; ഡേറ്റിംഗും പഠിക്കാം; ക്ലാസ് ന്യൂജനറേഷനു മാത്രം

സ്വന്തം ലേഖകൻ

സോൾ: ജനസംഖ്യയില്ലാതെ ദക്ഷിണ കൊറിയ നേരിടുന്ന വിഷമങ്ങൾ വർധിച്ചതിനാൽ ജനന നിരക്ക് വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് രാജ്യം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് കോഴ്‌സ്.
ദക്ഷിണ കൊറിയയിലാണ് വൻ വിവാദത്തിന് വഴിയൊരുക്കുന്ന കോഴ്‌സുകൾ ആരംഭിച്ചത്. ഡേറ്റിങ്, ലൈംഗികത, സ്‌നേഹം തുടങ്ങിയവയിൽ അധിഷ്ഠിതമായ കോഴ്‌സാണിത്. പരമ്ബരാഗത കുടുംബജീവിതത്തിൽ നിന്നും അകന്ന് നിൽക്കുന്ന പുതുതലമുറയെ ഈ വക കാര്യങ്ങളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണീ കോഴ്‌സ് ആരംഭിച്ചിരിക്കുന്നതെന്ന് ഈ യൂണിവേഴ്‌സിറ്റികൾ വ്യക്തമാക്കുന്നു.

ഇതിൽ ചേരുന്ന വിദ്യാർത്ഥികൾ മാസത്തിൽ മൂന്ന് സഹപാഠികളുമായെങ്കിലും ഒരുമിച്ച് ജീവിക്കണമെന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. സിയോളിലെ ഡോൻഗുക്, ക്യോംഗ് ഹീ യൂണിവേഴ്‌സിറ്റികളാണ് ശ്രദ്ധേയമായ ഈ കോഴ്‌സുകൾ ആരംഭിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യതകൾ കാരണം രാജ്യത്ത് പലരും വിവാഹം കഴിക്കാതെ ജീവിക്കുകയാണ്. തൽഫലമായി രാജ്യത്തെ ജനന നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലുമെത്തിയിരിക്കുന്നു.

പുതിയ കോഴ്‌സിലൂടെ വിദ്യാർത്ഥികൾക്ക് ശരിയായ പങ്കാളിയെ കണ്ടെത്താനും ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്താനും പഠിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നുവെന്നാണ് ഡോൻഗുക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രഫ. ജാൻഗ് ജേയ് സൂക്ക് പറയുന്നത്.

Latest
Widgets Magazine