‘വിമത സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് വെടിവെയ്ക്കും’; ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ പ്രസംഗം വിവാദത്തില്‍

മനില: ഫിലിപ്പൈന്‍സിലെ വിമത സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് വെടിവെയ്ക്കാന്‍ സൈനികരോട് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടേര്‍ട്ടെ. ഫെബ്രുവരി ഏഴിന് കമ്മ്യൂണിസ്റ്റ് വിമതരുടെ യോഗത്തിലെ പ്രസംഗത്തിനിടെ പറഞ്ഞ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. 200ഓളം കമ്മ്യൂണിസ്റ്റ് വിമതരോടാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ‘മേയര്‍ പുതിയ ഉത്തരവ് നടപ്പാക്കുകയാണ്. നിങ്ങളെ ഞങ്ങള്‍ കൊലപ്പെടുത്തില്ല. നിങ്ങളുടെ സ്വകാര്യ ഭാഗത്ത് വെടിവെക്കുക മാത്രമേ ചെയ്യൂ’. ഇതായിരുന്നു റോഡ്രിഗോയുടെ പ്രസംഗത്തിലെ വാക്കുകള്‍. യോനീ ഭാഗമില്ലാതെ സ്ത്രീകളെ ഒന്നിനും ഉപകാരപ്പെടില്ലെന്നും പ്രസിഡന്റ് പറഞ്ഞു. മുമ്പും സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ റോഡ്രിഗോ പറഞ്ഞിട്ടുണ്ട്. അതേസമയം ഇത്തവണ പ്രസിഡന്റിന്റെ മോശം പരാമര്‍ശത്തിനെതിരെ സ്ത്രീകള്‍ ഒന്നടങ്കം രാജ്യ വ്യാപകമായി സംഘടിച്ച് പ്രതിഷേധിക്കുന്നുണ്ട്. രാജ്യത്ത് വര്‍ധിച്ചുവരുന്ന കള്ളക്കടത്തും, അക്രമങ്ങളും മയക്കുമരുന്നും അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്താണ് റോഡ്രിഗോ പ്രസിഡന്റ് പദവിയിലെത്തിയത്. ഇതിന്റെ ഭാഗമായി നിരവധി പേര്‍ക്ക് സൈന്യത്തിന്റെ തോക്കുകള്‍ക്ക് മുമ്പില്‍ ജീവന്‍ നഷ്ടപ്പെട്ടു. നിരപരാധികളുള്‍പ്പെടെ നിരവധി പേര്‍ ഇതില്‍ ഉള്‍പ്പെട്ടതായും അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേള്‍ക്കാനിരിക്കുകയാണ്. അതിനിടെയാണ് സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി പ്രസിഡന്റ് വിവാദത്തിലായിരിക്കുന്നത്.

Latest
Widgets Magazine