രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം..സീതാറാം യെച്ചൂരിക്കൊപ്പം വെറും മൂന്നുപേർ

ഹൈദരാബാദ്:കോൺഗ്രസ് ബന്ധം വേണമെന്ന് വാദിക്കുന്ന യെച്ചൂരി പക്ഷത്തിന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കനത്ത തിരിച്ചടി .പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം. ഉച്ചവരെ ചര്‍ച്ചയില്‍ സംസാരിച്ച 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ 10 പേരും പ്രകാശ് കാരാട്ടിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിനൊപ്പം നിന്നു. മൂന്നു പേര്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം നിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള തന്റെ വ്യത്യസ്ത നിലപാടും ചര്‍ച്ച ചെയ്തുവെന്ന് യെച്ചൂരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രകമ്മിറ്റി നിര്‍ദേശപ്രകാരം ബദല്‍ രേഖയും ചര്‍ച്ചയ്‌ക്കെടുക്കുയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ രഹസ്യ ബാലറ്റിന് തടസ്സമില്ലെന്നും കരട് പ്രമേയത്തില്‍ ഭേദഗതിയും വോട്ടെടുപ്പും ആവശ്യപ്പെടാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും യെച്ചൂരി പറഞ്ഞു. ജനറല്‍ സെക്രട്ടറി ഭേദഗതി ആവശ്യപ്പെടുന്നത് ഇതാദ്യമായല്ലെന്നും യെച്ചൂരി വ്യക്തമാക്കി. എല്ലാം ഉള്‍പ്പാര്‍ട്ടി ജനധിപത്യത്തിന്റെ ഭാഗമാണെന്നും, യെച്ചൂരി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ യെച്ചൂരിക്കൊപ്പം നിന്ത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിനിധിയാണ് കരട് വോട്ടിനിടണമെന്നും രഹസ്യ ബാലറ്റ് സംവിധാനം കൊണ്ടുവരണമെന്നും ആവശ്യപെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top