സപ്ലി എഴുതി ധര്‍മജന്‍; ഒന്നല്ല, 44 സപ്ലികള്‍…

ധര്‍മജന്‍ ബോള്‍ഗാട്ടി എന്ന് കേട്ടാല്‍ തന്നെ മലയാളികള്‍ ചിരിച്ചു തുടങ്ങും. അടുത്ത കാലങ്ങളില്‍ സിനിമയിലും സ്റ്റേജ് ഷോകളിലുമായി രമേശ് പിഷാരടിയും ധര്‍മജനും ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് മുന്നേറുന്നതിനിടയില്‍ ധര്‍മജന്‍ ഒരു പാട്ടുമായി എത്തിയിരിക്കുകയാണ്. സത്യം വീഡിയോസ് പുറത്തിറക്കിയ ധര്‍മജന്‍ ബോള്‍ഗാട്ടി കേന്ദ്ര കഥാപാത്രമാകുന്ന സപ്ലി എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ട്രെന്‍ഡിങ്ങാവുകയാണിപ്പോള്‍. എഞ്ചിനിയറിങ് കോളജില്‍ 44 സപ്ലികളുമായി നടക്കുന്ന ധര്‍മജന്‍ വീഡിയോയില്‍ അവതരിപ്പിക്കുന്നത്. ഇന്നലെ വൈകുന്നേരം യൂട്യൂബില്‍ റിലീസ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഒരു എഞ്ചിനിയറിങ് പഠനകാലത്തിന്റെ തുടക്കം മുതല്‍ സപ്ലികളുമായി കറങ്ങിനടക്കുന്ന വിദ്യാര്‍ഥിയെ രസകരമായി വീഡിയോ അവതരിപ്പിക്കുന്നു. ഇതിനെ നീതീകരിക്കുന്ന ദൃശ്യങ്ങളും വരികളുമാണ് ആല്‍ബത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അനീസ് ബഷീറാണ് സംവിധാനം. ഉണ്ണി സലാം കാമറയും ശ്രീജിത്ത് രംഗന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

Latest
Widgets Magazine