ഏറെ പ്രധാനപ്പെട്ട ‘പഴുതും’ ദിലീപിനെ രക്ഷിക്കില്ല; പ്രതിഭാഗം വലയും; പ്രതീക്ഷകള്‍ എല്ലാം അസ്തമിക്കുന്നു?

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തയാഴ്ച അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ദിലീപ് നേരത്തേ 11ാം പ്രതിയായിരുന്നു. രണ്ടു ദിവലങ്ങള്‍ക്കു മുമ്പ് ചേര്‍ന്ന അന്വേഷണസംഘത്തിന്റെയും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള തീരുമാനമെടുത്തത്. കേസില്‍ നിന്നു ദിലീപിന് ഊരിപ്പോരാനുള്ള സകല പഴുതുകളും പോലീസ് അടച്ചു കഴിഞ്ഞുവെന്നാണ് വിവരം. അതുകൊണ്ടു തന്നെ വിചാരണ വേളയില്‍ ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാന്‍ പ്രതിഭാഗം വലയുമെന്നുറപ്പ്. കുറ്റപത്രത്തിന്റെ അവസാനവട്ട മിനുക്കുപണിയിലാണ് അന്വേഷണസംഘം. അടുത്തയാഴ്ച തന്നെ ഇതു കോടതിക്കു മുമ്പാകെ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിചാരണ വേളയില്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള പ്രധാനമായും ഉന്നയിക്കാനിടയുള്ള അലിബി വാദത്തെ ദുര്‍ബലപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ തയ്യാറെടുത്തുകഴിഞ്ഞു. ഈ വാദം പൊളിക്കാനുള്ള മറുവാദങ്ങള്‍ പ്രോസിക്യൂഷന്‍ ഒരുക്കിയെന്നാണ് വിവരം. കുറ്റകൃത്യം നടക്കുന്ന സമയത്തു പ്രതി മറ്റൊരു സ്ഥലത്ത് ആയിരുന്നുവെന്നുള്ള വാദമാണ് അലിബി. പ്രതിഭാഗം ഈ വാദം ഉന്നയിച്ചാല്‍ അതു തെറ്റാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിക്കേണ്ടതുണ്ട്. ഏതു കുറ്റകൃത്യം നടന്നാലും പ്രതിഭാഗം അലിബി വാദം ഉന്നയിക്കാറുണ്ട്. പലപ്പോഴും ഇതു തെറ്റാണെന്നു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുമ്പോഴാണ് പ്രതിക്കു രക്ഷപ്പെടാനുള്ള വഴി തുറക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേ ഉന്നയിച്ചിരിക്കുന്ന ഗൂഡാലോചന പോലീസ് കണ്ടെത്തിയിരിക്കുന്നത്. നാലു ദിവസങ്ങളില്‍ നാലു സമയങ്ങളിലായിരുന്നു. അതിനാല്‍ തന്നെ അലിബി വാദം ഉന്നയിച്ചു അതു തെളിയിക്കുക പ്രതിഭാഗത്തിനു ദുഷ്‌കരമാവും.

Top