ദിലീപിനെ പൊളിച്ചടുക്കി വീണ്ടും പോലീസ്; മാര്‍ച്ചില്‍ സംഭവിച്ചത്??

ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പോലീസിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയേയും എഡിജിപി ബി സന്ധ്യയേയും പ്രതിരോധത്തിലാക്കിയ ആരോപണങ്ങള്‍ ആയിരുന്നു അത്.

എന്നാല്‍ അതൊന്നും ഒരു വിഷയമേ അല്ലെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ പറയുന്നത്. ദിലീപിന്റെ ഓരോ ആരോപണങ്ങളേയും പൊളിച്ചടുക്കിക്കൊണ്ടാണ് പോലീസ് രംഗത്ത് വരുന്നത്.

പള്‍സര്‍ സുനി വിളിച്ച വിവരവും കത്ത് കിട്ടിയ വിവരവും അപ്പോള്‍ തന്നെ ഡിജിപിയെ അറിയിച്ചിരുന്നു എന്നാണ് ദിലീപിന്റെ വാദം. ലോക്‌നാഥ് ബെഹ്‌റയ്ക്ക് വാട്‌സ് ആപ്പില്‍ കത്ത് അയച്ചുകൊടുത്തിരുന്നു എന്നാണ് ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴലില്‍ ആയിരുന്നു എന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അതിന്റെ സൂചനകള്‍ ഒന്നും തന്നെ അന്ന് പുറത്ത് വന്നിരുന്നില്ല.

മാര്‍ച്ച് 22 നായിരുന്നു പള്‍സര്‍ സുനി ഫോണില്‍ വിളിച്ചത് എന്നും പോലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അതിലും ഏറെ കഴിഞ്ഞാണ് ദിലീപ് പരാതി നല്‍കിയത്.

മാര്‍ച്ച് 28 ന് പള്‍സര്‍ സുനി വിളിച്ചെങ്കിലും ദിലീപ് പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയത് ഏപ്രില്‍ 22 ന് ആയിരുന്നു. ഇക്കാര്യത്തില്‍ പോലീസിന്റെ പക്കല്‍ രേഖകളും ഉണ്ട്.

പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ അത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സ്വകാര്യ നമ്പറിലേക്ക് വാട്‌സ് ആപ്പ് വഴി അയച്ചിരുന്നു എന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ ഇതിനെ ഒരു പരാതിയായി കാണാന്‍ സാധിക്കില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കില്‍ ദിലീപിന്റെ ജാമ്യം അത്ര എളുപ്പമാവില്ല എന്നും സൂചനകളുണ്ട്.

രണ്ട് തവണ ദിലീപിന്റെ ജാമ്യ ഹര്‍ജി പോലീസ് തള്ളിയതാണ്. മൂന്നാം തവണ നല്‍കി അപേക്ഷ ഓഗസ്റ്റ് 18ന് ഹൈക്കോടതി പരിഗണിക്കും.

Latest
Widgets Magazine