മൂന്നാഴ്ചക്കുള്ളില്‍ ഡോക്ടര്‍ തീയിട്ട് നശിപ്പിച്ചത് 15 കാറുകള്‍; പിന്നീട് സംഭവിച്ചത്…

ബെംഗളൂരു: കര്‍ണാടകയില്‍ 15 കാറുകള്‍ക്ക് തീയിട്ട ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടറും മെഡിക്കല്‍ കോളെജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ അമീത് ഗെയ്ക്വാദിനെയാണ് പോലീസ് പിടികൂടിയത്.ഗുര്‍ബര്‍ഗ, ബെല്‍ഗാം മേഖലകളില്‍ മൂന്നാഴ്ചയ്ക്കുള്ളിലാണ് ഡോക്ടര്‍ 15 കാറുകള്‍ക്ക് തീയിട്ടത്. അര്‍ധരാത്രിയോടെ വീടുകളില്‍ എത്തി നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ തീയിടുന്നതാണ് അദ്ദേഹത്തിന്റെ രീതി. എന്നാല്‍, വീട്ടിലുണ്ടായിരുന്നവര്‍ക്കോ പൊലീസിനോ പ്രതിയെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഈ മാസം 17 രാത്രി തീ കത്തിക്കുന്നതിനുള്ള ഉപകരണവുമായി ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് സംഭവത്തിന് പിന്നില്‍ ഡോക്ടറാണെന്ന് കണ്ടെത്തിയത്.മിക്ക സംഭവങ്ങളും പുലര്‍ച്ചെ മൂന്ന് മണിക്കുള്ളിലാണ് ഇയാള്‍ നടത്തിയിരുന്നത്. കഴിഞ്ഞ ബുധനാഴ്ച വിശ്വേശരയ്യ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ അമീതിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നാല്‍, ഇയാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ഇയാളുടെ കാര്‍ പരിശോധിക്കുകയായിരുന്നു. ഇതില്‍ നിന്നും കര്‍പ്പൂരം, എന്‍ജിന്‍ ഓയില്‍, പെട്രോള്‍, ഡീസല്‍, സ്പിരിറ്റ് എന്നിവ കണ്ടെത്തുകയായിരുന്നു. എന്നാല്‍, സംഭവത്തിന് പിന്നിലെ ഉദ്ദേശം പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന് പൊലീസ് ഓഫീസര്‍ സീമ ലാത്കര്‍ അറിയിച്ചു.

Latest
Widgets Magazine