പെൺകുട്ടികളെ പീഡിപ്പിച്ച നാടക സംവിധായകനു രതി വൈകൃതം: ഭാര്യയെ മറ്റൊരാൾക്കു കാഴ്ച വച്ചു; പെൺകുട്ടികളെ തൊട്ടും തലോടിയും പീഡിപ്പിച്ചു

ക്രൈം ഡെസ്‌ക്

കോട്ടയം: പെൺകുട്ടികളെ പീഡിപ്പിച്ചു നഗ്നചിത്രങ്ങൾ പകർത്തിയ നാടക പരിശീലകൻ രതിവൈകൃതത്തിനു അടിമയെന്നു പൊലീസ്.  കലക്ടറേറ്റ് കീഴുക്കുന്ന് ഇറക്കത്തിൽ സിബി(47)യെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ ഭാര്യയും മറ്റൊരാളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ സിബിയുടെ മൊബൈൽ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് താൻ സ്വയം പകർത്തിയതാണെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു.
നഗരത്തിലെ വിവിധ സ്‌കൂളുകളിൽ നാടക പരീശീലകനായും, സംഗീത സംവിധായകനായും സിബി പ്രവർത്തിച്ചു വരികയായിരുന്നു. കലോത്സവങ്ങൾക്കായി കുട്ടികളെ പാട്ടും, നാടകവും പരിശീലിപ്പിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. ഇത്തരത്തിൽ നൂറുകണക്കിനു കുട്ടികളാണ് ഇയാളുടെ അടുത്തു നിന്നും പരിശീലനം നേടിയിരുന്നത്. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ വിദ്യാർഥിനിയുടെ അശ്ലീല ചിത്രങ്ങളും, വീഡിയോയും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു ഡിവൈ.എസ്.പി സഖറിയ മാ്ത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുകയായിരുന്നു.  കുട്ടിയെ കണ്ടെത്തി മൊഴിയെടുത്തപ്പോഴാണ് വീട്ടുകാർ പോലും ചിത്രം പ്രചരിക്കുന്ന വിവരം അറിഞ്ഞത്. സിബി നാടക പരിശീലനം നൽകിയിരുന്ന കുട്ടിയായിരുന്നു ഇത്. തുടർന്നു പൊലീസ് സംഘം സിബിയെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഇയാളുടെ വൈകൃതങ്ങളുടെ ചുരുളഴിഞ്ഞത്.
ഇയാളുടെ മൊബൈൽ ഫോണിൽ നിറയെ സ്വയം പകർത്തിയ അശ്ലീല ദൃശ്യങ്ങളായിരുന്നു. നാടക പരിശീലനത്തിനെത്തുന്ന കുട്ടികളെ ഭാര്യയും സിബിയും തമ്മിലുള്ള അശ്ലീല ദൃശ്യങ്ങൾ കാണിച്ചാണ് പീഡിപ്പിച്ചിരുന്നത്. കുട്ടികളെ ഈ ദൃശ്യങ്ങൾ കാണിച്ച ശേഷം ഭാര്യയുടെ കൺമുന്നിൽ വച്ചും ഇയാൾ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിബിയുടെ ഭാര്യയും മറ്റൊരാളും തമ്മിലുള്ള കഴിഞ്ഞ ഏഴു മാസത്തെ ദൃശ്യങ്ങൾ ഇയാൾ തന്നെ പകർത്തി സൂക്ഷിച്ചിരുന്നതും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നു സിബി തന്നെ ചാറ്റ് ചെയ്താണ് യുവാവുമായി ബന്ധം സ്ഥാപിച്ചത്. തുടർന്നു ഇയാളെ വിളിച്ചു വരുത്തി ഭാര്യയും ഇയാളുമൊത്തുള്ള ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. സിബിയെ അറസ്റ്റ് ചെയ്ത വിവരം പുറത്തറിഞ്ഞതോടെ കൂടുതൽ പരാതികളുണ്ടാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top