യാത്രക്കിടയില്‍ വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാല്‍ നല്‍കി എയര്‍ ഹോസ്റ്റസിന് അഭിനന്ദന പ്രവാഹം; സോഷ്യല്‍ മീഡിയയില്‍ താരമായി പട്രിഷ

അപരിചിതയായ അമ്മയുടെ കുഞ്ഞിനെ മുലയൂട്ടിയ എയര്‍ ഹോസ്റ്റസിന് സമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. വിമാന യാത്രക്കിടയില്‍ വിശന്നു കരഞ്ഞ കുഞ്ഞിനാണ് ഫിലിപ്പീന്‍സ് എയര്‍ലൈന്‍സ് ജീവനക്കാരിയായ പട്രിഷ ഓര്‍ഗാനോ അമ്മിഞ്ഞ നല്‍കിയത്.

നവംബര്‍ എട്ടിനായിരുന്നു സംഭവം. കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ടാണ് പട്രിഷ അമ്മയുടെയും കുഞ്ഞിന്റെയും അരികിലേക്ക് ചെന്നത്. കുപ്പിയില്‍ കരുതിയിരുന്ന പാല്‍ തീര്‍ന്നതിനെ തുടര്‍ന്ന് നിസ്സഹായയായി ഇരിക്കുകയായിരുന്നു കുഞ്ഞിന്റെ അമ്മ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപത്തെ യാത്രക്കാരൊക്കെ അവിടേക്ക് ശ്രദ്ധിക്കാനും തുടങ്ങിയിരുന്നു. അതോടെ കുഞ്ഞിനെ മുലയൂട്ടാന്‍ പട്രിഷ തയ്യാറാകുകയായിരുന്നു. 24 വയസ്സുകാരിയായ പട്രിഷ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ കൂടിയാണ്.

താന്‍ അപരിചിതയായ ഒരമ്മയുടെ കുഞ്ഞിനെ മുലയൂട്ടിയെന്ന കാര്യം പട്രിഷ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. 36,000 ത്തിലധികം തവണയാണ് പട്രിഷയുടെ കുറിപ്പ് ഇതിനോടകം ഷെയര്‍ ചെയ്യപ്പെട്ടത്.

ക്യാബിന്‍ ക്രൂ ഇവാലുവേറ്റര്‍ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള പരീക്ഷാദിനം കൂടിയായിരുന്നു അന്ന് പട്രീഷയ്ക്ക്. പരീക്ഷ വിജയിച്ചതായും ക്യാബന്‍ ക്രൂ ഇവാലുവേറ്ററായി സ്ഥാനക്കയറ്റം കിട്ടിയെന്നും പട്രീഷ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

Top