മലപ്പുറത്ത് യുവതി നടുറോഡിൽ പ്രസവിച്ചു; ഇരുപത്കാരിയായ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി

മലപ്പുറം:മലപ്പുറത്തു ആദിവാസി യുവതി നടുറോഡിൽ കുഞ്ഞിന് ജന്മം നൽകി. മലപ്പുറം കരുവാരക്കുണ്ടിൽ വീട്ടിക്കുന്ന് പറയന്മേട് രാധിക(20)യാണു നടു റോഡിൽ കുഞ്ഞിനു ജന്മം നൽകിയത്. ബുധനാഴ്ച രാവിലെ ആറരയോടെ പ്രസവത്തിനായി ഭർത്താവിനൊപ്പം ആശുപത്രിയിലേയ്ക്കു നടന്നു പോകുന്നതിനിടയിലാണു രാധികയ്ക്കു വേദന അനുഭവപ്പെട്ടത്.

തുടർന്നു വേദന കൂടുകയും യുവതി റോഡരികിൽ തന്നെ പ്രസവിക്കുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാർ ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചു എങ്കിലും പ്രസവശേഷമാണ് അവർ സംഭവസ്ഥലത്ത് എത്തിയത്. തുടർന്നു യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേയ്ക്കു മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top