എം​​​​എ​​​​ല്‍​​​​എ​​​​മാ​​​​രെ ഒളിപ്പിച്ചു ശ​​​​​​​ശി​​​​​​​ക​​​​​​​ല; ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം തെ​​​​​​​ളി​​​​​​​യി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നു പ​​​​​​​നീ​​​​​​​ര്‍​​​​​​​ശെ​​​​​​​ല്‍​​​​​​​വം.​ പിന്തുണയുമായി ഗവര്‍ണര്‍

മുംബൈ: തമിഴ്നാട്ടില്‍ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. മുംബൈയിലെ പൊതുചടങ്ങില്‍ വെച്ചാണ് അദ്ദേഹം അഭിപ്രായം പ്രകടനം നടത്തിയത്. പന്നീര്‍ശെല്‍വം യോഗ്യതയില്ലാത്തവനല്ല. അദ്ദേഹത്തിന് രാഷ്ട്രീയ പരിചയം ഉണ്ട്. ഇൗ സാഹചര്യം നേരിടാന്‍ പന്നീര്‍ശെല്‍വത്തിന് കഴിയുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.വ്യാഴാഴ്ച ചെന്നൈയിലെത്താനിരിക്കെയാണ് ഗവര്‍ണര്‍ നിര്‍ണായകമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നുത്. നേരത്തെ ഗവര്‍ണര്‍ക്ക് പന്നീര്‍ശെല്‍വം രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാജി പിന്‍വലിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിക്കുകയായിരുന്നു.

അതേസമയം ഭരണം നിയന്ത്രിക്കാന്‍ എംഎല്‍എമാരുടെ പിന്തുണ തേടി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും രാജിവച്ച മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും അണിയറനീക്കങ്ങള്‍ ശക്തമാക്കി. ഇന്നലെ രാവിലെ ശശികല വിളിച്ചുചേര്‍ത്ത യോഗത്തില്‍ 131 എംഎല്‍എമാര്‍ പങ്കെടുത്തു. എന്നാല്‍, ഇന്നു വൈകുന്നേരത്തോടെ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ചെന്നൈയിലെത്തുമെന്ന സൂചനകള്‍ ലഭിച്ചതോടെ എംഎല്‍എമാരുടെ കൂറുമാറിത്തുടങ്ങി. ശശികലയുടെ യോഗത്തില്‍ പങ്കെടുത്ത വൈകുണ്ഡം എംഎല്‍എ രാത്രിയോടെ പനീര്‍ശെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചു. തന്‍റെ യോഗത്തിനു വന്ന എംഎല്‍എമാരെ മൂന്നു ബസുകളില്‍ കയറ്റി ശശികല രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റി. ഇതിനിടെ ജയലളിതയുടെ മരണത്തെപ്പറ്റി ജുഡീഷല്‍ അന്വേഷണം നടത്തുമെന്നു പനീര്‍ശെല്‍വം പ്രഖ്യാപിച്ചു. 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

 

 

 

 

 

 

 

ചൊവ്വാഴ്ച രാത്രി ഒന്പതുമണിയോടെ ജയലളിതയുടെ സ്മൃതിമണ്ഡപത്തില്‍ 40 മിനിറ്റ് ഉപവാസമിരുന്നശേഷം ശശികലയ്ക്കെതിരേ പനീര്‍ശെല്‍വം ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയതോടെയാണു തമിഴ്നാട് രാഷ്‌ട്രീയം കലങ്ങിമറിഞ്ഞത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ശശികലയുടെ ശ്രമങ്ങള്‍ക്ക് ഇതു തിരിച്ചടിയായി. അണ്ണാ ഡിഎംകെയെ പിളര്‍പ്പിന്‍റെ വക്കിലെത്തിക്കുകയും ചെയ്തു. ശശികല പാര്‍ട്ടി ആസ്ഥാനത്ത് ഇന്നലെ രാവിലെയാണ് എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. പാര്‍ട്ടിയെയും അമ്മ ജയലളിതയെയും ചതിച്ച നൂണയനെന്നാണു പനീര്‍ശെല്‍വത്തെ ശശികല വിശേഷിപ്പിച്ചത്.

പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം ഡിഎംകെയാണ്. പാര്‍ട്ടിയെ വിഭജിക്കാന്‍ ആര്‍ക്കും കഴിയില്ല. അമ്മയെ സ്നേഹിക്കുന്ന നിങ്ങളെല്ലാവരും ഒപ്പം നില്‍ക്കണമെന്ന അഭ്യര്‍ഥനയോടെയാണു ശശികല യോഗം അവസാനിപ്പിച്ചത്. ഇതിനുശേഷം എംഎല്‍എമാരെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റി. കുറച്ചുപേര്‍ ശശികലയുടെ വസതിയായ പോയസ്ഗാര്‍ഡനിലും അവശേഷിച്ചവര്‍ ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലും ഉണ്ടെന്നാണു സൂചന.ഗവര്‍ണര്‍ ചെന്നൈയിലെത്താന്‍ വൈകിയാല്‍ എംഎല്‍എമാരെ രാഷ്‌‌ട്രപതി മുന്പാകെ ഹാജാരാക്കാനും ഒരു ഘട്ടത്തില്‍ ആലോചനയുണ്ടായിരുന്നു.gov

നിയമസഭയില്‍ ശക്തി തെളിയിക്കാനാകുമെന്ന പ്രതീക്ഷയില്‍ പനീര്‍ശെല്‍വം ക്യാന്പും കരുനീക്കങ്ങള്‍ തുടങ്ങി. ജയലളിതയുടെ ചികിത്സയിലും മരണത്തിലും ദുരൂഹതകളുണ്ടോയെന്നു പരിശോധിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന പ്രഖ്യാപനമാണ് ഇതില്‍ നിര്‍ണായകം. ആവശ്യമായ സമയത്ത് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന ആത്മവിശ്വാസവും പനീര്‍ശെല്‍വം നല്‍കി. ഡിഎംകെയുമായോ ബിജെപിയുമായോ ബന്ധമില്ല. അവരുടെ പിന്തുണയും വേണ്ട.ശശികലയെ എതിര്‍ക്കുന്ന മുന്‍ സ്പീക്കര്‍ പി.എച്ച്. പാണ്ഡ്യനും മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ഡോ. വി. മൈത്രേയനും ഇന്നലെ മുഖ്യമന്ത്രിയുടെ വസതിയിലുണ്ടായിരുന്നു.

പ്രതിസന്ധിക്കു പിന്നില്‍ ഡിഎംകെയാണെന്ന ആരോപണവും എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയില്‍ ശശികല ഉയര്‍ത്തിയിരുന്നു. തനിക്ക് മതിയായ ആദരവ് ലഭിച്ചില്ലെന്ന പനീര്‍ശെല്‍വത്തിന്‍റെ ആരോപണം തെറ്റാണെന്നും എംഎല്‍എമാരോട് ശശികല പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേ സംസാരിച്ച മന്ത്രിമാരെ താന്‍ വിലക്കിയിരുന്നു. അദ്ദേഹത്തിനു മതിയായ ആദരവ് നല്‍കി. പനീര്‍ശെല്‍വത്തിന്‍റെ കൂറിനെയും ശശികല ചോദ്യംചെയ്തു. എംജിആറിന്‍റെ മരണശേഷം ജാനകി രാമചന്ദ്രന്‍ അധികാരത്തിലെത്തിയപ്പോള്‍ അവര്‍ക്കൊപ്പമായിരുന്നു പനീര്‍ശെല്‍വം. പിന്നീടാണ് ജയലളിതയുടെ ക്യാന്പിലെത്തിയത്. എല്ലാം മറന്ന് ജയലളിത നിരവധി പദവികള്‍ സമ്മാനിക്കുകയായിരുന്നു ശശികല പറഞ്ഞു.

Top