ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജി; ജസ്റ്റിസ് കെഎം ജോസഫിനെ തള്ളി.ഫു​ൾ​കോ​ർ​ട്ട് വി​ളിക്കാൻ സുപ്രീംകോടതിയിലെ ര​ണ്ടു മുതിർന്ന ജ​ഡ്ജി​മാ​ർ ചീഫ് ജസ്റ്റീസിനു കത്തയച്ചു

ന്യൂഡൽഹി:മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. കൊളീജിയത്തിന്‍റെ ശിപാർശ ഉണ്ടായിട്ടും ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചില്ല.വെള്ളിയാഴ്ച ഇന്ദു മല്‍ഹോത്ര ജഡ്ജി പദവി ഏറ്റെടുക്കും. എ ന്നാല്‍ ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം കൊളീജിയം നിര്‍ദേശിച്ച മലയാളിയായ ജസ്റ്റീസ് കെ.എം ജോസഫിനെ ജഡ്ജിയാക്കാനുള്ള ശുപാര്‍ശ കേന്ദ്രം തള്ളി. നിയമനം സംബന്ധിച്ച ശുപാര്‍ശക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി.എന്നാല്‍ കെ എം ജോസഫിനെ തഴഞ്ഞതിലെ കാരണം വ്യക്തമാക്കിയിട്ടില്ല.

അഭിഭാഷകയായിരിക്കെ സുപ്രീം കോടതി ജഡ്ജിയാവുന്ന രാജ്യത്തെ ആദ്യ വനിതയെന്ന പദവിയും ഇന്ദു മല്‍ഹോത്ര ഇതോടെ സ്വന്തമാക്കി. നിലവില്‍ ഒരു വനിതാ ജഡ്ജി മാത്രമാണ് സുപ്രീം കോടതിയിലുള്ളത്. ആര്‍.ഭാനുമതിയാണ് സുപ്രിംകോടതിയിലെ വനിതാ സാനിധ്യം.സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ഒ.പി.മല്‍ഹോത്രയുടെ മകളാണ് ഇന്ദു. 2007ലാണു സുപ്രീം കോടതിയില്‍ സീനിയര്‍ പദവി ലഭിച്ചത്. ഇതോടെ സുപ്രീം കോടതി ജഡ്ജിയാവുന്ന ഏഴാമത്തെ വനിത ഇന്ദു മല്‍ഹോത്രയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോദി സര്‍ക്കാരിന് അടികൊടുത്ത് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം ജസ്റ്റിസ് കെ എം ജോസഫാണ് റദ്ദാക്കിയിരുന്നത്. ഇതിനെരിയെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമാണ് നടപടിയെന്നാണ് വിലയിരുത്തല്‍.കെഎം ജോസഫിനെ ആന്ധ്രാപ്രദേശ്, തെലുങ്കാന ചീഫ് ജസ്റ്റീസായി നിയമിക്കാന്‍ നേരത്തേ ശുപാര്‍ശയുണ്ടായിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് തള്ളിക്കളയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, കെ.എം ജോസഫിനെ ഒഴിവാക്കി കൊളീജിയം അഞ്ച് ജഡ്ജിമാരുടെ ശിപാര്‍ശ നടത്തിയതിനെതിരെ ജസ്റ്റീസ് ജെ.ചെലമേശ്വര്‍ രംഗത്തെത്തിയിരുന്നു.

ഫുൾകോർട്ട് വിളിക്കാൻ സുപ്രീംകോടതിയിലെ രണ്ടു മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റീസിനു കത്തയച്ചു

സുപ്രീംകോടതിയിലെ ഭിന്നത വീണ്ടും രൂക്ഷം. സുപ്രീംകോടതിയിലെ പ്രശ്നങ്ങളും ഭാവികാര്യങ്ങളും ചർച്ച ചെയ്യാൻ ഫുൾകോർട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റീസുമാരായ രഞ്ജൻ ഗൊഗോയി, മദൻ ബി. ലോകുർ എന്നിവർ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് കത്തെഴുതി. ചീഫ് ജസ്റ്റീസിനെതിരേയുള്ള ഇംപീച്ച്മെന്‍റ് നോട്ടീസ് രാജ്യസഭ അധ്യക്ഷൻ തള്ളിയതിനു മുന്പാണ് സുപ്രീംകോടതി കൊളീജിയം അംഗങ്ങൾ കൂടിയായ ഈ മുതിർന്ന ജഡ്ജിമാർ കത്ത് നൽകിയത്.

രണ്ടു വരിയിലുള്ള കത്താണ് ഞായറാഴ്ച ജഡ്ജിമാർ കൈമാറിയത്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് മുതിർന്ന ജഡ്ജിമാരായ ജെ. ചെലമേശ്വറും കുര്യൻ ജോസഫും ചീഫ് ജസ്റ്റീസിനു കത്തെഴുതിയിരുന്നു. ഈ നാലുപേരും സുപ്രീംകോടതി കൊളീജിയത്തിലെ അംഗങ്ങളാണ്.ചീഫ് ജസ്റ്റീസിനോടുള്ള ഭിന്നത വെളിപ്പെടുത്തി നടത്തിയ പത്രസമ്മേളനത്തിൽ നാലു പേരും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഫുൾ കോർട്ട് വിളിച്ചു ചേർക്കണമെന്ന ജഡ്ജിമാരുടെ ആവശ്യത്തോടു ചീഫ് ജസ്റ്റീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

തിങ്കളാഴ്ച രാവിലെ ചേർന്ന ജഡ്ജിമാരുടെ അനൗപചാരിക ഒത്തുചേരലിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്നു ചീഫ് ജസ്റ്റീസ് പറഞ്ഞതായും എന്നാൽ ഉറപ്പ് നൽകിയില്ലെന്നും റിപ്പോർട്ടുണ്ട്. ജുഡീഷറിയിൽ കേന്ദ്രസർക്കാർ അനാവശ്യ ഇടപെടൽ നടത്തുന്നതിൽ കടുത്ത പ്രതിഷേധമുയർത്തിയിട്ടും ചീഫ് ജസ്റ്റീസ് മൗനം പാലിക്കുന്നതും ഗവൺമെന്‍റിന് അനുകൂല നിലപാടുകൾ സ്വീകരിക്കുന്നതിലും ജഡ്ജിമാർക്ക് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ ഫുൾ കോർട്ട് വിളിക്കാതെ വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാനാകില്ലെന്നാണ് സൂചന.ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഒക്ടോബറിൽ വിരമിക്കുന്പോൾ പകരം ആ പദവിയിലെത്തേണ്ട സീനിയർ ജഡ്ജിയാണ് രഞ്ജൻ ഗൊഗോയി. അദ്ദേഹം തന്നെ കടുത്ത എതിർപ്പ് തുടരുന്പോൾ പ്രശ്നങ്ങൾ ഏതു രീതിയിൽ ചീഫ് ജസ്റ്റീസ് പരിഹരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Top