ഇഷ തല്‍വാര്‍ ഫോട്ടോ പോസ്റ്റ് ചെയ്തു; കിട്ടിയത് കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഇഷാ തല്‍വാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇഷയുടെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിമര്‍ശനവുമായി ഒരുകൂട്ടം ആളുകളും ഉണ്ട്. ടോപ്പ്‌ലെസ് ആയി നില്‍ക്കുന്ന ഇഷയുടെ ഫോട്ടോയാണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാറുണ്ടെങ്കിലും ഇഷയുടെ ടോപ്പ്‌ലെസ് ഫോട്ടോ അംഗീകരിക്കാന്‍ ആളുകള്‍ക്ക് കഴിയുന്നില്ല. ഡിസംബര്‍ 4ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ടെസ്റ്റ് ഷോട്ട് എന്ന തലക്കെട്ടോടെ ഇഷ ടോപ്പ്‌ലെസായി തിരിഞ്ഞു നില്‍ക്കുന്ന പോസ്റ്റ് ചെയ്തത്. കേട്ടാല്‍ അറക്കുന്ന തെറികള്‍ ഉള്‍പ്പെടെ താരത്തിന്റെ ഫോട്ടോയ്ക്ക് ചുവടെ വന്നിട്ടുണ്ട്.

Top