നാല് പാലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു.ഗാസ വീണ്ടും കത്തുന്നു

കൊച്ചി:ഒരിടവേളയ്ക്കു ശേഷം ഗാസയില്‍ നിന്ന് വീണ്ടും ഇസ്രായേല്‍ ആക്രമണത്തിന്റെ വാര്‍ത്തകള്‍. ഗാസ മുനമ്പില്‍ പ്രതിഷേധത്തിനിടെ നാല്് പലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു. കിഴക്കന്‍ ജബലിയയിലാണ് സംഭവം.അഹ്മദ് അബൂ ആഖില്‍ (25), അഹ്മദ് റഷാദ് അല്‍ അതംനേഹ് (24), എന്നിവര്‍ക്കൊപ്പം ഒരു പതിനഞ്ചുകാരനുള്‍പ്പടെ നാലു പേരാണ് കൊല്ലപ്പെട്ടത്. തലയ്ക്കു വെടിയേറ്റാണ് ഇവര്‍ മരിച്ചതെന്ന് പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പ്രതിഷേധത്തിലാകെ 445 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ 96 പേര്‍ക്ക് പരിക്കേറ്റത് ഇസ്രായേലിന്റെ വെടിവെയ്പ്പിലാണ്.മാര്‍ച്ച് 30ന് തുടങ്ങിയ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 36 ആയി. തുടര്‍ച്ചയായ നാലാം വെള്ളിയാഴ്ചയാണ് പാലസ്തീനികളുടെ പ്രതിഷേധം തുടരുന്നത്. പ്രതിരോധിക്കാന്‍ പാലസ്തീനികള്‍ പുതിയ സമരമുറകള്‍ ആവിഷ്‌കരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top