ഒറ്റ ദിവസം കൊണ്ട് ജാക് മാ സമ്പാദിച്ചത് 18,200 കോടി; ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ജാക് മാ

ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ ജാക് മാ ഒന്നാം സ്ഥാനത്താണ്. ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ് അദ്ദേഹം. ആലിബാബയുടെ വരുമാനവളര്‍ച്ചാ ലക്ഷ്യം ഉയര്‍ത്തിയതോടെ ഓഹരി വില കഴിഞ്ഞ ദിവസം കുതിച്ചുയര്‍ന്നു. ഇതോടെ, അദ്ദേഹത്തിന്റെ ആസ്തിയില്‍ ഒരുദിവസം കൊണ്ട് 280 കോടി ഡോളറിന്റെ (18,200 കോടി രൂപ) വളര്‍ച്ചയുണ്ടായി.

ഈ വര്‍ഷം അദ്ദേഹത്തിന്റെ സമ്പത്തില്‍ 850 കോടി ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ, 4,180 കോടി ഡോളറില്‍ (ഏതാണ്ട് 2.71 ലക്ഷം കോടി രൂപ) എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആസ്തി മൂല്യം. ഇതോടെ ലോക സമ്പന്നരില്‍ പതിനാലാമത്തെ സ്ഥാനത്തെത്തിയിരിക്കുകയാണ് ഇദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സാമ്പത്തികവര്‍ഷം കമ്പനിക്ക് 45-49 ശതമാനം വരുമാന വര്‍ധനയുണ്ടാകുമെന്ന അനുമാനം പുറത്തുവന്നതോടെ ആലിബാബയുടെ ഓഹരി വില 13 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തി. ഇതാണ് ജാക് മായുടെ ആസ്തി ഉയരാന്‍ ഇടയാക്കിയത്.

Top