ജോസ് തെറ്റയിലിനെ കുടുക്കാൻ ഉമ്മൻചാണ്ടി മൂന്നു കോടി നൽകിയെന്നു വിവാദ പെൺകുട്ടി; ഗൂഡാലോചനയ്ക്കു പിന്നിൽ എംഎൽഎമാരും: തെളിവുകളുമായി വിവാദ പെൺകുട്ടി

സ്വന്തം ലേഖകൻ

കോട്ടയം: ജോസ് തെറ്റയിലിനെതിരായ ലൈംഗികവിവാദം സംബന്ധിച്ച വീഡിയോദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നിൽ ഉമ്മൻ ചാണ്ടിയെന്ന് കേസിലെ വിവാദനായിക നോബി ആഗസ്റ്റിന്റെ വെളിപ്പെടുത്തൽ. സോളാർകേസിൽ ഒത്തുതീർപ്പിന്റെ ഭാഗമായി തന്നെ കരുവാക്കുകയായിരുന്നു. സോളാർ വിഷയത്തിൽ ഉമ്മൻചാണ്ടിക്ക് നിൽക്കക്കള്ളിയില്‌ളെന്നും അതിനാൽ പരാതി നൽകാൻ സഹായിക്കണമെന്നുമായിരുന്നു തന്നെ സമീപിച്ചവരുടെ ആവശ്യം. ജോസ് തെറ്റയിലിനെതിരെ പരാതി നൽകിയാൽ ആരും അറിയാതെ ഒരു മണിക്കൂറിനകം പരാതി പിൻവലിപ്പിക്കാമെന്നും മൂന്നുകോടി രൂപ പ്രതിഫലമായി നൽകാമെന്നുമായിരുന്നു വാഗ്ദാനം. കൂടാതെ, തെറ്റയിലിന്റെ മകനുമായുള്ള വിവാഹം നടത്താമെന്നും ഉറപ്പ് ലഭിച്ചിരുന്നു. ഉമ്മൻചാണ്ടി, ബെന്നി ബഹ്നാൻ, സി.പി മുഹമ്മദ് എന്നിവർ ചേർന്നാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും അവർ ആരോപിച്ചു. സഹായിക്കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവെന്ന് പിന്നാട് തിരിച്ചറിഞ്ഞത്. സുഹുത്ത് തൃശൂരുകാരിയായ റസിനാ മാലിക് പരാതി നൽകാൻ വനിതാഅഭിഭാഷകയെ കാണിക്കാണെന്ന് പറഞ്ഞ് തന്റെ കൈവശമിരുന്ന വീഡിയോദൃശ്യം വാങ്ങി. ഇതാണ് പിന്നീട് ചാനലിലൂടെ പുറത്തുവന്നത്. റസീനാ മാലിക്കിനെയും അവരുടെ ഭർത്താവിനെയും ചോദ്യം ചെയ്താൽ സത്യം പുറത്തുവരും. മകനിൽനിന്നും തന്നെ അകറ്റാനാണ് ജോസ് തെറ്റയിൽ തന്നോട് മോശമായി പെരുമാറിയത്. രണ്ടുകുടുംബങ്ങളും ചേർന്ന് ഉറപ്പിച്ച വിവാഹം മുടങ്ങിയതിനെതിരെ പ്രതികാരം ചെയ്യാൻ അദ്ദേഹവുമായി സഹകരിച്ച് താൻ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ജീവനും അഭിമാനവും ഇല്ലാതാക്കിയ ആ ദൃശ്യങ്ങൾ രാഷ്ട്രീയതാൽപ്പര്യത്തിന് പിന്നീട് ഉപയോഗിക്കുകയായിരുന്നുവെന്നും നോബി ആരോപിച്ചു. കബളിപ്പിക്കപ്പെട്ടതിനുശേഷം സഹായം അഭ്യർഥിച്ച് ഉമ്മൻചാണ്ടിയെ കാണാൻ പുതുപ്പള്ളിയിലെ വീട്ടിലും ക്‌ളിഫ്ഹൗസിൽ ഒത്തിരിപ്രാവിശ്യം പോയിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലുമാണ് പുതുപ്പള്ളിയിൽ പോയിരുന്നത്. വീടിന്റെ സന്ദർശകമുറിയും ഊണുമുറിയും അടുക്കളപോലും തനിക്ക് പരിചയമാണ്. അവിടെ ആൾത്തിരക്കുണ്ടെങ്കിൽ ഡൈനിങ് ഹാളിൽ ഇരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കും. ഒരുദിവസം ചെന്നപ്പോൾ മുഖ്യമന്ത്രി കപ്പ കഴിക്കുകയായിരുന്നു. മറ്റുള്ളവരുടെ ദൃഷ്ടിയിൽപ്പെടാതെ പറഞ്ഞയ്ക്കാൻ വ്യഗ്രത കാട്ടി. മറ്റുള്ളവർ കാണാതിരിക്കാൻ അടുക്കളയിലേക്ക് മാറിനിൽക്കാൻ പറഞ്ഞു. പിന്നിലൂടെ ആളുകൾ വന്നപ്പോൾ സ്റ്റോർറൂമിൽ കയറി ഒളിച്ചിരിക്കേണ്ടതായും വീടിന്റെ പിൻഭാഗത്തുകൂടി ഇറങ്ങിപോരേണ്ടി വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.
പരാതി നൽകാനും മുബൈയിൽപോയി സ്ഥിരതാമസമാക്കുന്നതിനും മൂന്നുകോടി രൂപയോളമാണ് വാഗ്ദാനം ചെയ്തത്. ഈ സംഭവം നടക്കുമ്പോൾ സോളാർവിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നിൽ എൽ.ഡി.എഫിന്റെ സമരം നടക്കുന്നുണ്ടായിരുന്നു. എൽ.ഡി.എഫ് ഘടകക്ഷിനേതാവ് ജോസ് തെറ്റയിലിനെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് സോളാർസമരം ഒത്തുതീർപ്പാക്കി. അതിൽ തന്നെ കരുവാക്കുകയായിരുന്നു. ആസാഹചര്യത്തിൽ രണ്ടുപേരും നടത്തിയത് അഡ്ജസ്റ്റ്‌മെൻറ് സമരമാണെന്ന് പിന്നീടാണ് മനസ്സിലായത്. കേരളം ഭരിക്കുന്ന രാഷ്ട്രീയനേതാക്കളിൽനിന്നുള്ള അനുഭവം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ പട്ടാമ്പിയിൽ സ്ഥാനാർഥിയായി മത്സരിക്കും. പട്ടാമ്പിയിലും പുതുപ്പള്ളിയിലും തന്റെ ജീവിതാനുഭവം ജനങ്ങളോട് തുറന്നുപറയും. കേസുമായി ബന്ധപ്പെട്ട് നേതാക്കളോട് സംസാരിച്ചതിന്റെ ശബ്ദരേഖകൾ അടക്കമുള്ള തെളിവുകൾ തെരഞ്ഞെടുപ്പിനുശേഷം പുറത്തുവിടുമെന്നും അവർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top