ലൈഫ് ഓഫ് ജോസുകുട്ടിയിലെ നായിക ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു

കൊച്ചി:ലൈഫ് ഓഫ് ജോസുകുട്ടിയടക്കമുള്ള നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു. ക്ലാസ്‌മേറ്റ്‌സില്‍ തട്ടമിട്ട റസിയയായി പ്രേക്ഷകരുടെ മനം കവര്‍ന്ന രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജയാണ് ജ്യോതിയുടെ വരന്‍. വിവാഹ നിശ്ചയം വെള്ളിയാഴ്ച തൃശൂരില്‍ നടക്കും. നവംബര്‍ 19നാണ് വിവാഹം.

ലൈഫ് ഓഫ് ജോസുകുട്ടി, ഞാന്‍ പാതിരാമണല്‍, ഗോഡ് ഫോര്‍ സെയില്‍ എന്നിവയാണ് ജ്യോതി കൃഷ്ണയുടെ പ്രധാന സിനിമകള്‍. മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയില്‍ മഞ്ജുവാര്യര്‍ക്കൊപ്പം ജ്യോതിയും വേഷമിടുന്നു. മാധവിക്കുട്ടിയുടെ സുഹൃത്തായ മാലതിക്കുട്ടിയുടെ കഥാപാത്രമാണ് ജ്യോതി കൃഷ്ണയ്ക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top